HOME
DETAILS
MAL
മുഖ്യമന്ത്രി നടുത്തളത്തിലിറങ്ങിയത് ദൗര്‍ഭാഗ്യകരം: പ്രതിപക്ഷം
backup
March 09 2017 | 19:03 PM
തിരുവനന്തപുരം: മുഖ്യമന്ത്രി നിയമസഭയുടെ നടുത്തളത്തിലിറങ്ങിയത് ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മറൈന്‍ ഡ്രൈവില്‍ സദാചാര ഗുണ്ടണ്ടകളായ ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്ക്കെടുത്തതാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം പിന്‍വലിക്കാന്‍ അദ്ദേഹം തയാറായില്ല. ഇക്കാര്യത്തില്‍ സ്പീക്കര്‍ സ്വീകരിച്ചത് രണ്ടു തരം സമീപനമാണെന്ന് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വി.ടി ബല്‍റാം മുഖ്യമന്ത്രിയുടെ നേര്‍ക്ക് ആക്രോശിച്ചിട്ടില്ല.
സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ ദിനംപ്രതി ഉണ്ടാകുകയാണ്. വാളയാര്‍ സംഭവം ഗൗരവതരമാണെന്നും ചെന്നിത്തല പറഞ്ഞു. എം.എല്‍.എമാരായ എം.കെ മുനീര്‍, ഹൈബി ഈഡന്, അനൂപ് ജേക്കബ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."