കരസ്പര്‍ശമില്ലാത്ത ജാഗ്രതയുണ്ട്: കൊറോണക്കാലത്തും പത്രം വായിക്കാം
കൊറോണയുടെ പേരില്‍ പത്ര വിതരണവുമായി ബന്ധപ്പെട്ടു കൊണ്ട് ചില ആശയക്കുഴപ്പങ്ങളുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ തെറ്റായ വിധത്തില്‍ വ്യാപക പ്രചരണവും നടക്കുന്നു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇത് ഏറ്റുപിടിക്കുകയും ചെയ്തിരിക്കുന്നു.
സുപ്രഭാതം ദിനപത്രത്തിന്റെ ഏഴ് പ്രിന്റിങ് പ്രസുകളും ഓട്ടോമാറ്റിക് സംവിധാനമുള്ളതാണ്. പ്രിന്ററില്‍ റീല്‍ കയറ്റിക്കഴിഞ്ഞാല്‍ പത്രം പ്രിന്റിങ് കഴിഞ്ഞ് പാക്ക് ചെയ്ത് വിതരണക്കാരന്റെ കൈകളില്‍ എത്തുന്നു. അതില്‍ മൂന്നു പ്രസുകളില്‍ മാത്രം പാക്കിങ് കൈകൊണ്ടു ചെയ്യണം. കൊവിഡ്- 19 ന്റെ പശ്ചാത്തലത്തില്‍ ആ മൂന്നു സ്ഥലങ്ങളിലും തൊഴിലാളികള്‍ പൂര്‍ണമായും ഗ്ലൗസ് ധരിക്കുന്നുണ്ട്. അതിന് പുറമെ വിതരണത്തിലുടനീളം സുരക്ഷ ഉറപ്പാക്കാന്‍ വിതരണക്കാര്‍ക്കും ഗ്ലൗസ് നല്‍കിയിട്ടുണ്ട്.
ഇതോടെ പത്രത്തില്‍ മനുഷ്യ കരസ്പര്‍ശമേല്‍ക്കാനുള്ള സാധ്യതയേ ഉണ്ടാവുന്നില്ല. വ്യാജപ്രചരണത്തില്‍ പറയപ്പെടുന്നതു പോലെ, ഇന്ന് ഒരു പത്രത്തിന്റെയും പ്രിന്റിങ് സമയത്ത് 25 തൊഴിലാളികളുടെ കരസ്പര്‍ശങ്ങള്‍ ഉണ്ടാവുന്നില്ല. സമ്പൂര്‍ണമായും ഓട്ടോമാറ്റിക് സൗകര്യമാണ് ഇന്ന് നിലവിലുള്ളത്. സുപ്രഭാതം ആ കാര്യത്തില്‍ പൂര്‍ണ ജാഗ്രത പുലര്‍ത്തിയിട്ടുണ്ട്. വായനക്കാര്‍ ഒട്ടും ആശങ്കപ്പെടേണ്ടതില്ല.
മുസ്തഫ മുണ്ടുപാറ
സി.ഇ.ഒ സുപ്രഭാതം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."