മതഭൗതിക സമന്വയ വിദ്യാഭ്യാസം കാലത്തിന്റെ അനിവാര്യത: ആക്കോട്
മാണിയൂര്‍: പെണ്‍കുട്ടികള്‍ക്ക് മത ഭൗതികസമന്വയ വിദ്യാഭ്യാസം നല്‍കേണ്ടത് ഈ കാലഘട്ടത്തില്‍ സമുദായ നേതൃത്വത്തിന്റെ ബാധ്യതയാണെന്ന് മുസ്തഫ ഹുദവി ആക്കോട്. മാണിയൂര്‍ ചെറുവത്തലയില്‍ പുതുതായി ആരംഭിക്കുന്ന ശിഹാബ് തങ്ങള്‍ എഡ്യുക്കേഷണല്‍ അക്കാദമി വഫിയ്യ ഡേ കോളജിന്റെ ദ്വിദിന മതപ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി അധ്യക്ഷനായി. മൗലവി അന്‍വര്‍ ഹൈദരി, എന്‍.കെ കുഞ്ഞിമുഹമ്മദ് ഹാജി, ഇബ്‌റാഹിം എടവച്ചാല്‍, കെ. ഹംസ ഹാജി, കെ.കെ അബ്ദുറഹ്മാന്‍, അഹ്മദ് ബഷീര്‍ ഫൈസി, ഇസ്മാഈല്‍ ഹാജി കീഴൂര്‍, സ്വാദിഖ് മട്ടന്നൂര്‍, മര്‍സൂഖ് മട്ടന്നൂര്‍, ബഷീര്‍ തലായി, കെ.കെ മുഹമ്മദലി കണ്ണാടിപ്പറമ്പ്, ഇസ്മാഈല്‍ ഹാജി പടന്നോട്ട്, സക്കരിയ്യ തണ്ടപ്പുറം, കെ.വി കാദര്‍, സി.കെ അബ്ദുസലാം ഹാജി, കെ.പി മൊയ്ദീന്‍ ഹാജി, കെ.വി മൊയ്ദു ഹാജി, എ. അബ്ദുസലാം, എന്‍.കെ അബ്ദുല്‍ ഖാദര്‍, റഹ്മാന്‍ കണിയാരത്ത്, വി.എം സ്വാദിഖ്, സി.കെ മുഹമ്മദ് മുസ്‌ലിയാര്‍, വി. ഹുസൈന്‍ ഹാജി, വി.വി ഇബ്രാഹിം മൗലവി, ടി.വി ബാദ്ഷ മൗലവി, കെ.വി അബ്ദുറഹ്മാന്‍ മൗലവി, കെ.വി കമാല്‍ കുട്ടി, അശ്‌റഫ് കോളാരി, സി. ഹംസ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."