ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു
മണ്ണഞ്ചേരി (ആലപ്പുഴ): ദേശീയ പാതയില്‍ കലവൂര്‍ കെ.എസ്.ഡി.പിക്ക് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നു യുവാക്കള്‍ മരിച്ചു. ആലപ്പുഴ സീവ്യൂ വാര്‍ഡ് പള്ളിപുരയിടത്തില്‍ കോയ മന്‍സിലില്‍ ലത്തീഫിന്റെ മകന് അക്ബര്‍ ബാദുഷ (23), മണ്ണഞ്ചേരി പഞ്ചായത്ത് 13ാം വാര്‍ഡ് വടക്കനാര്യാട് പന്നിശ്ശേരിവെളിയില് ബിജുവിന്റെ മകന് ബിപിന്‍ (21),മാരാരിക്കുളം തെക്ക് പഞ്ചായത്ത് ആറാം വാര്‍ഡ് കലവൂര്‍ ഗീതു നിവാസില്‍ മോഹനന്റെ മകന് അഖില്‍ (രാജീവ് -25) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി പതിനൊന്നോടെയായിരുന്നു അപകടം.സ്വകാര്യ ബസ് ജീവനക്കാരായ ബിപിനും അഖിലും ഒരു ബൈക്കിലും വിഡിയോ എഡിറ്ററായി ജോലി ചെയ്തു വരികയായിരുന്ന അക്ബര്‍ ബാദുഷ മറ്റൊരു ബൈക്കിലുമായിരുന്നു യാത്ര ചെയ്തത്. മുന്നില്‍ സഞ്ചരിച്ച ബൈക്ക് പെട്ടെന്ന് തിരിച്ചപ്പോള്‍ പിന്നാലെ എത്തിയ ബൈക്ക് ഇടിക്കുകയായിരുന്നുവെന്ന് മണ്ണഞ്ചേരി പൊലിസ് പറഞ്ഞു.
ജോലി കഴിഞ്ഞു വരികയായിരുന്ന പരിസരവാസിയായ യുവാവാണ് ചോര വാര്‍ന്ന നിലയില്‍ കിടക്കുന്ന അക്ബര്‍ ബാദുഷായെ കണ്ടത്.ഇതുവഴിയെത്തിയ കാറില്‍ അക്ബറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിസരത്ത് വീണ്ടും തിരച്ചിലില്‍ നടത്തിയപ്പോള്‍ ആണ് സമീപത്തെ കുഴിയില്‍ ബിപിനും അഖിലും രക്തംവാര്‍ന്ന് കിടക്കുന്നത് കണ്ടത്. അപകടത്തില്‍പ്പെട്ട മൂവരേയും തുമ്പോളിയിലെ സ്വകാര്യ ആശുപത്രിയിലാണ് എത്തിച്ചത്. ഇവിടെ വച്ച് ബാദുഷ മരിച്ചു. ബിപിനെയും അഖിലിനെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പുലര്‍ച്ചെ 2.30 ഓടെ മരിച്ചു. കുഞ്ഞുമോളാണ് അക്ബര്‍ ബാദുഷയുടെ മാതാവ്. ബിപിന്റെ മാതാവ് സതി, ഭാര്യ:ആന്‍സമ്മ. അഖിലിന്റെ മാതാവ്: ഗിരിജ, സഹോദരി: ഗീതു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."