HOME
DETAILS
MAL
ഒന്‍പതുകാരിക്ക് പീഡനം: 11 വയസുകാരനടക്കം നാലുപേര്‍ക്കെതിരേ കേസ്
backup
April 30 2018 | 02:04 AM
ചെറുപുഴ: ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 11 വയസുകാരനടക്കം നാലുപേര്‍ക്കെതിരേ കേസ്. സംഭവം പുറത്തറിഞ്ഞതോടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി മൊഴി എടുക്കുകയും പൊലിസിന് വിവരം കൈമാറുകയുമായിരുന്നു. പുളിങ്ങോം പാലാന്തടം കോളനിയിലെ നാരായണന്(60), സുനില്‍(25), രമേശ്(27) എന്നിവര്‍ക്കെതിരേയാണ് ചെറുപുഴ പൊലിസ് കേസെടുത്തത്. പയ്യന്നൂര്‍ സി.ഐ എം.പി. ആസാദിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തി കേസെടുക്കുകയായിരുന്നു. പ്രതികളെ പിടികൂടിയിട്ടില്ല. കോളനിയിലെ പത്തു വയസുകാരനെ ചോദ്യം ചെയ്തപ്പോള്‍ താന്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്നു പറഞ്ഞതിനെ തുടര്‍ന്ന് അതേ കോളനിയിലെ ശരത്തി(19)നെയും കസ്റ്റഡിയിലെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."