സഹകരണ മേഖലയെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കം ചെറുക്കും: ഹക്കീം കുന്നില്‍
ചെറുവത്തൂര്‍: കേരള ബാങ്കിന്റെ മറവില്‍ വായ്പാ സംഘങ്ങള്‍ ഒഴികെയുള്ള പ്രാഥമിക സഹകരണ സംഘങ്ങളെ സഹകരണ മേഖലയുടെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തി തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ സമ്മേളനം ചെറുവത്തൂര്‍ ഫാര്‍മേഴ്‌സ് സര്‍വിസ് സഹകരണ ബാങ്ക് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഹകരണ സ്ഥാപനങ്ങളെയും ജീവനക്കാരെയും പ്രതികൂലമായി ബാധിക്കുന്ന നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. സഹകരണ മേഖലയിലെ ജനാധിപത്യം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേ സഹകാരികളും ജീവനക്കാരും ഒറ്റക്കെട്ടായി സമരത്തിനിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി.കെ വിനോദ്കുമാര്‍ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് പി.കെ രാജീവന്‍ മുഖ്യപ്രഭാഷണം നടത്തി. കെ.വി സുധാകരന്‍, അശോകന്‍ കുറുങ്ങപ്പള്ളി, ഇ. രുദ്രകുമാരി, പി.കെ പ്രകാശ്കുമാര്‍, കെ. ശശി, സി.ഇ ജയന്‍ സംസാരിച്ചു.
യാത്രയയപ്പ് സമ്മേളനം കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിര്‍വാഹക സമിതി അംഗം കെ. ദിനേശന്‍ മൂലക്കണ്ടം അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി ചാള്‍സ് ആന്റണി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ വിനയകുമാര്‍ ഉപഹാരം നല്‍കി. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ഏര്‍പ്പെടുത്തിയ സഹകരണ എന്‍ഡോവ്‌മെന്റ് സംസ്ഥാന സെക്രട്ടറി ഇ.ഡി സാബു നല്‍കി. ജോഷ്വാ മാത്യു, ഷിജി കെ നായര്‍, ഇ. വേണുഗോപാലന്‍, ജോസ് പ്രകാശ്, കൊപ്പല്‍ പ്രഭാകരന്‍, രവീന്ദ്രന്‍ ചൂരിത്തോട്, ജോണിക്കുട്ടി ജോസഫ്, പ്രമീള കെ ഉച്ചില്‍, പി. വിനോദ്കുമാര്‍, എ.കെ ശശാങ്കന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."