HOME
DETAILS
MAL
തിരുന്നാള്‍ കൊടികയറി
backup
June 19 2016 | 18:06 PM
കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ ശൃംഗപുരം സെന്റ് മേരീസ് ദേവാലയത്തില്‍ ദുക്‌റാന തിരുന്നാള്‍ കൊടികയറി. ദേവാലയ വികാരി ഫാ. സജി പൊന്‍മിനിശ്ശേരി കൊടിയേറ്റം നിര്‍വഹിച്ചു. കൊടിയേറ്റത്തോടനുബന്ധിച്ച് പാട്ടുകുര്‍ബ്ബാന നടന്നു.
22 മുതല്‍ ജൂലൈ 2 വരെ 11 അപ്പസ്‌തോലന്മാരുടെ തിരുനാളുകള്‍ ആഘോഷിക്കും. 26ന് പ്രാര്‍ഥനാ ദിനമായി ആചരിക്കും. അന്നേ ദിവസം രാവിലെ 9.30 മുതല്‍ വൈകിട്ട് 6 മണി വരെ ദിവ്യ കാരുണ്യ ആരാധന നടക്കും. ജൂലൈ മൂന്നിന് ദുക്‌റാന തിരുനാള്‍ ആഘോഷിക്കും. തിരുനാളിനോടനുബന്ധിച്ച് ദിവ്യബലി, ലദീഞ്ഞ്, പ്രദക്ഷിണം, ഊട്ട് നേര്‍ച്ച തുടങ്ങിയവ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."