HOME
DETAILS
MAL
ഓര്‍മകള്‍ പങ്കുവച്ച് 31 വര്‍ഷത്തിന് ശേഷം അവര്‍ ഒത്തുചേര്‍ന്നു
backup
April 30 2018 | 02:04 AM
നിലമ്പൂര്‍: കൗമാരത്തിന്റെ ചുറുചുറുക്കോടെ 31 വര്‍ഷത്തിന് ശേഷം തങ്ങള്‍ പഠിച്ചിറങ്ങിയ സ്‌കൂളില്‍ അവര്‍ ഒത്തുചേര്‍ന്നു. എരഞ്ഞിമങ്ങാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1986-87 വര്‍ഷത്തെ എസ്.എസ്.എല്‍.സിയിലെ 78 പേരാണ് സൗഹൃദങ്ങള്‍ പുതുക്കാനും മൂന്നു പതിറ്റാണ്ട് കാലത്തെ അനുഭവങ്ങള്‍ പങ്കുവയ്ക്കാനും എത്തിയത്. സ്‌കൂളിന്റെ പടിയിറങ്ങിയ ശേഷം ഒരിക്കല്‍ പോലും കണ്ടുമുട്ടാത്തവര്‍ പേരുകള്‍ പരസ്പരം പറഞ്ഞ് പരിചയപ്പെട്ടപ്പോള്‍ പഴയ വിദ്യാര്‍ഥികളായി മാറി. വിവിധ മേഖലകളിലെത്തിയ അന്നത്തെ വിദ്യാര്‍ഥികള്‍ മെമ്മറീസ് പൂര്‍വ വിദ്യാര്‍ഥി സംഗമം എന്ന പേരിലാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. ഗ്രൂപ്പ് ഫോട്ടോയും എടുത്ത് വീണ്ടും ഒത്തുചേരാം എന്ന തീരുമാനത്തോടെയാണ് അവര്‍ മടങ്ങിയത്..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."