കാട്ടുതീയില്‍പ്പെട്ട് ഒരു വയസുകാരി ഉള്‍പ്പെടെ രï് മരണം
തൊടുപുഴ: അതിര്‍ത്തി അടച്ചതിനാല്‍ കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് കാട്ടുപാതയിലൂടെ നടന്നുപോയവര്‍ കാട്ടുതീയില്‍പ്പെട്ട് ഒരു വയസുകാരി ഉള്‍പ്പെടെ രണ്ട് മരണം. ബോഡിനായ്ക്കന്നൂര്‍ സ്വദേശികളായ വിജയമണി (45), തിരുമൂര്‍ത്തിയുടെ മകള്‍ കൃതിക (1) എന്നിവരാണ് മരിച്ചത്.
തമിഴ്‌നാട് തേനി രാസിംഗാപുരത്താണ് അപകടമുണ്ടായത്. പൂപ്പാറ പേതൊട്ടിയില്‍ നിന്ന് ജണ്ടാര്‍നിരപ്പ് വഴി ഒണ്ടിവീരന്‍ ക്ഷേത്രപാതയിലൂടെ തമിഴ്‌നാട്ടിലേക്ക് പോകുംവഴിയാണ് അപകടം. ഒന്‍പത് പേരടങ്ങുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.
ഗുരുതരമായി പൊള്ളലേറ്റ വിജയമണിയും കൃതികയും സംഭവസ്ഥലത്തുതന്നെ മരിച്ചു. സംഘത്തിലെ മഹേശ്വരി ശിവകുമാര്‍ (25), മഞ്ചുള വെങ്കിടേഷ് (28), ലോഗേശ്വരന്‍ (20) എന്നിവര്‍ക്ക് സാരമായി പൊള്ളലേറ്റു. ഇവരെ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘത്തിലുണ്ടായിരുന്ന വജ്രമണി (25), കല്‍പ്പന (45), ഒണ്ടിവീരന്‍ (28), ജയശ്രീ (23) എന്നിവര്‍ക്ക് കാര്യമായ പരുക്കുകളില്ല.
പേത്തൊട്ടിയിലെ സ്വകാര്യതോട്ടത്തില്‍ ജോലിചെയ്യുന്ന ഇവര്‍ തമിഴ്‌നാട് അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കിയതിനെ തുടര്‍ന്ന് കാട്ടുപാതയിലൂടെ സ്വദേശമായ ബോഡിനായ്ക്കന്നൂരിലേക്ക് പോകുകയായിരുന്നു. ഫയര്‍ഫോഴ്‌സ്, പൊലിസ് ഉദ്യോഗസ്ഥരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."