HOME
DETAILS
MAL
അവാര്‍ഡ് ലഭിച്ചത് അര്‍ഹതയ്ക്ക്
backup
April 30 2018 | 02:04 AM
നിലമ്പൂര്‍: 90 ശതമാനം പദ്ധതി വിഹിതവും 95 ശതമാനം നികുതിപിരിവും നടത്തിയതിനാണ് നിലമ്പൂര്‍ നഗരസഭക്ക് സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നല്‍കിയതെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥ്. നഗരസഭയിലെ ഒരു അംഗം തന്നെ അവാര്‍ഡിനെതിരേ സംസാരിക്കുന്നത് പദവിക്ക് ചേര്‍ന്നതല്ല.
സാമ്പത്തികമായി തകര്‍ച്ചയിലായിരുന്ന നഗരസഭയെ നികുതി പിരിവിലൂടെയും മറ്റും സാമ്പത്തികമായി ഉയര്‍ച്ചയിലേക്ക് കൊണ്ടുവരികയും ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫിസും ജില്ലാ കലക്ടറുടെ ഓഫിസുമാണ് അവാര്‍ഡ് വിവരം അറിയിച്ചതെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."