ഹൈവേ ഉദ്ഘാടനം: മുന്‍ എം.എല്‍.എയെ ഒഴിവാക്കിയതില്‍ പ്രതിഷേധം
കോടഞ്ചേരി: അടിവാരം - കാപ്പാട്ട് ടൂറിസ്റ്റ് ഹൈ വേയില്‍ ഉള്‍പ്പെടുന്ന ചിപ്പിലിത്തോട് തുഷാരഗിരി റീച്ചിന്റെ ഉദ്ഘാടനത്തില്‍ നിന്നും മുന്‍ എം.എല്‍.എ സി. മോയിന്‍കുട്ടിയെ ഒഴിവാക്കിയതില്‍ കോടഞ്ചേരി പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി പ്രതിഷേധിച്ചു.
2014 ല്‍ യു.ഡി.എഫ് ഗവണ്മെന്റ് സാങ്കേതികാനുമതി നല്കി 14.3 കോടി രൂപ സി. മോയിന്‍കുട്ടിയുടെ ശ്രമ ഫലമായി അനുവദിക്കുകയും ഈ പദ്ധതി 2015 ഫെബ്രുവരി പത്തിന് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്റാഹിം കുഞ്ഞ് പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. എന്നാല്‍ ഈ പദ്ധതിയുടെ ഉദ്ഘാടനത്തില്‍ നിന്നാണ് മുന്‍ എം.എല്‍.എ സി. മോയിന്‍കുട്ടിയെ മാറ്റി നിര്‍ത്തിയത.് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ പോലും അവഗണിച്ച പരിപാടിയുടെ പ്രോഗ്രാം തീര്‍ത്തും രാഷ്ട്രീയവല്ക്കരിക്കുകയുണ്ടായി. യോഗത്തില്‍ യു.ഡി എഫ് ചെയര്മാന് കെ.എം പൗലോസ് അധ്യക്ഷനായി.
പ്രിന്‍സ് പുത്തന്‍ കണ്ടത്തില്‍, അബൂബക്കര്‍ മൗലവി, സണ്ണി കാപ്പാട്ടുമല ,ഇബ്റാഹിം തട്ടൂര്, കെ.എം ബഷീര്‍, പി.കെ അബ്ദുല്‍ കഹാര്‍, മാത്യു ചെമ്പോട്ടിക്കല്‍, ടോമി മറ്റത്തില്‍, വിന്‍സെന്റ് വടക്കെ മുറി, ചാക്കോച്ചന് പേണ്ടാനത്ത്, പൗലോസ് കരിപ്പാക്കുടി, ആന്റണി നീര്‍വേലില്‍, സണ്ണി കാരിക്കൊമ്പില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."