ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തിനു മികവ് കാട്ടാനായിട്ടില്ല: ഗവര്‍ണര്‍ പി.സദാശിവം
വാടാനപ്പള്ളി: സാക്ഷരതയില്‍ കേരളം മുന്നിലാണെങ്കിലും ഉന്നത വിദ്യാഭ്യാസ രംഗത്ത് അത്ര പ്രശംസനീയമായ നിലയിലല്ലെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം. നാട്ടിക ശ്രീനാരായണ കോളജ് ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കാലം ബോധ്യപ്പെടുത്തുന്ന തരത്തില്‍ പരിഷ്‌കാരങ്ങള്‍ ഈ മേഖലയില്‍ ഉണ്ടായേ തീരൂ. പുതുതായി സ്ഥാപിതമായ സര്‍വ്വകലാശാലകളെ പ്രത്യേകം പരിഗണിച്ച് പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
പുതിയ ബജറ്റില്‍ ഇതിനു പണം നീക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യൂണിവേഴ്‌സിറ്റി തലത്തില്‍ മികച്ച സ്ഥാപനങ്ങളെ വിലയിരുത്താനും ദൈനംദിന പരിപാടികളെക്കുറിച്ച് എല്ലാ മാസവും റിപ്പോര്‍ട്ടുകള്‍ വാങ്ങി പരിശോധിക്കാനും ചാന്‍സലര്‍ എന്ന നിലയില്‍ താന്‍ ശ്രമിക്കാറുണ്ടെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.പൂര്‍വ വിദ്യാര്‍ഥികളും അധ്യാപകരും അഭ്യുദയകാംക്ഷികളും മനസ്സിരുത്തിയാല്‍ കേരളത്തിന്റെ വിദ്യാഭ്യാസ രംഗം സാങ്കേതിക വൈദഗ്ധ്യത്തിന്റേതുകൂടി ആക്കിത്തീര്‍ക്കുവാന്‍ കഴിയുമെന്നും ഗവര്‍ണര്‍ പറഞ്ഞു. സഹപാഠിക്കൊരു വീടിന്റെ താക്കോല്‍ ദാനവും വലപ്പാട് ഇ വില്ലേജായി പ്രഖ്യാപിക്കുന്ന ഫലകത്തിന്റെ പ്രകാശനവും ഗവര്‍ണര്‍ നിര്‍വ്വഹിച്ചു. എന്‍.സി.സി കഡേറ്റുകള്‍ ഗവര്‍ണര്‍ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. എസ്.എന്‍.ട്രസ്റ്റ് സെക്രട്ടറിയും എസ്.എന്‍.കോളജുകളുടെ മാനേജരുമായ വെള്ളാപ്പള്ളി നടേശന്‍ അധ്യക്ഷനായി. മണപ്പുറം ഫൗണ്ടേഷന്‍ എം.ഡി വി.പി നന്ദകുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.വിനു (നാട്ടിക),ഇ.കെ തോമസ് (വലപ്പാട്), കോളജ് പ്രിന്‍സിപ്പല്‍ അനിത ശങ്കര്‍, ആര്‍.ഡി.സി പ്രസിഡന്റ് ഉണ്ണിക്കൃഷ്ണന്‍ തഷ്ണാത്ത് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."