മുക്കം നഗരസഭയില്‍ 5.19 കോടി രൂപയുടെ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം
മുക്കം: അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രകാരം മുക്കം നഗരസഭയുടെ 5. 19 കോടി രൂപയുടെ കര്‍മ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കി.കഴിഞ്ഞ പ്രളയകാലത്ത് ഇടിഞ്ഞുപോയ പുഴയോരം സംരക്ഷിക്കുന്നതിനുള്ള സമഗ്ര പദ്ധതിയാണ് ഇതില്‍ പ്രധാനം. പദ്ധതിയുടെ ഭാഗമായി കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് പുഴയോരം സംരക്ഷിക്കുകയും രാമച്ചം, ആറ്റുവഞ്ഞി തൈകള്‍ എന്നിവ നട്ടുപിടിപ്പിച്ച് ജൈവ സംരക്ഷണം നടത്തുകയും ചെയ്യും. ആറ്റുവഞ്ഞി തൈകള്‍ ഉല്‍പാദിപ്പിക്കുന്ന നഴ്‌സറി നിര്‍മിക്കും. ബാംബു മിഷനുമായി സഹകരിച്ച് പുഴയോരത്ത് ജൈവവേലി നിര്‍മിക്കും.
തോടുകള്‍, കുളങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനും സിമന്റ് കട്ട നിര്‍മിക്കുന്നതിനും പദ്ധതിയില്‍ തുക വകയിരുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ വാര്‍ഡ്‌സഭ നഗരസഭാ ചെയര്‍മാന്‍ വി. കുഞ്ഞന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി. ലീല അധ്യക്ഷയായി.
2018-19 വാര്‍ഷിക കര്‍മ പദ്ധതി രേഖ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എ. കല്ല്യാണിക്കുട്ടി ഏറ്റുവാങ്ങി. ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഹരിദ മോയിന്‍കുട്ടി, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിബി, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. പ്രശോഭ് കുമാര്‍, കൗണ്‍സിലര്‍മാരായ പി.കെ മുഹമ്മദ്, ഇ.പി അരവിന്ദന്‍, ജെസി, പി.ടി ബാബു, ഗിരിജ, പ്രഷി സന്തോഷ്, പ്രജിത പ്രദീപ്, സൈനബ കല്ലുരുട്ടി, ബിന്ദു രാജന്‍, ടി.ജെ ജെയ്‌സണ്‍, കെ.ടി ശ്രീധരന്‍, ബിന്ദു രാഘവന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."