രാജ്യത്തെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍: കേരളത്തിലും നിയന്ത്രണം കര്‍ശനമാക്കും
തിരുവനന്തപുരം: കൊവിഡ്-19 ജാഗ്രതയുടെ പശ്ചാത്തലത്തില്‍ രാജ്യം അടച്ചിടുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ തുടര്‍നടപടികള്‍ ഇന്നുചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ചചെയ്യും. നിലവില്‍ സംസ്ഥാനത്ത് ഈ മാസം 31വരെയാണ് അടച്ചിടല്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇന്നലയോടെയാണ് ഏപ്രില്‍ 14വരെ രാജ്യം അടച്ചിടാന്‍ തീരുമാനിച്ചത്.
ലോക്ക് ഡൗണ്‍ സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് പരിശോധിച്ച ശേഷം കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമോയെന്ന കാര്യത്തില്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമുണ്ടാകും. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ വിലക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
കേരളത്തില്‍ കൊവിഡ്-19 ബാധിതരുടെ എണ്ണം 109 ആയി. ഒരു ആരോഗ്യപ്രവര്‍ത്തക അടക്കം 14 പേര്‍ക്കു കൂടി ഇന്നലെ കൊവിഡ് -19 സ്ഥിരീകരിച്ചു. ഇതോടെ നിലവില്‍ 105 പേരാണ് ചികിത്സയിലുളളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."