HOME
DETAILS
MAL
നിലമ്പൂര്‍ നഗരസഭാ ചെയര്പേഴ്സന് അവാര്‍ഡ് ലഭിച്ചിട്ടില്ലെന്ന്
backup
April 30 2018 | 02:04 AM
നിലമ്പൂര്‍: നഗരസഭയില്‍ നികുതി പിരിവ് 100 ശതമാനം പൂര്ത്തികരിച്ചതിനും മികച്ച ഭരണ കര്‍ത്താവ് എന്ന നിലയിലും നിലമ്പൂര്‍ നഗരസഭാ ചെയര്പേഴ്സന് സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നല്‍കിയെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് നഗരസഭാ കൗണ്‍സിലറും സി.പി.ഐ. നിലമ്പൂര്‍ ലോക്കല്‍ സെക്രട്ടറിയുമായ പി.എം ബഷീര്‍ പറഞ്ഞു. റിലയന്‍സ് കേബിള്‍ വിവാദവുമായി ബന്ധപ്പെട്ടുണ്ടായ അഴിമതി ആരോപണങ്ങളില്‍നിന്നു തടിയൂരാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇല്ലാത്ത അവാര്‍ഡിന്റെ പേരില്‍ യു.ഡി.എഫ് കള്ള പ്രചരണവുമായി രംഗത്ത് വന്നിട്ടുള്ളത്.
മന്ത്രിയില്നിന്നു അവാര്‍ഡ് ലഭിച്ചിട്ടുണ്ടെങ്കില്‍ അത് രേഖാമൂലം പുറത്തു വിടണമെന്നും പി.എം ബഷീര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."