മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് സമ്മേളനം സമാപിച്ചു
മലപ്പുറം: ഈ പോക്ക് പോയാല്‍ ഇടത് സര്‍ക്കാറിന് അല്‍പ്പായുസ് മാത്രമെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ജനം ഇത്രയേറെ വെറുത്ത മറ്റൊരു സര്‍ക്കാറും ഇവിടെയുണ്ടായിട്ടില്ല.
ജനങ്ങള്‍ക്കിടയില്‍ ഒരു വിലയുമില്ലാത്ത സര്‍ക്കാറാണിത്. മുനിസിപ്പല്‍ മുസ്ലിം ലീഗ് സമ്മേളനത്തിന്റെ സമാപനം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു. കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് അനുകൂലമാകുന്നതോടെ നരേന്ദ്ര മോദി താഴെ ഇറങ്ങേണ്ടി വരും. കേന്ദ്രത്തില്‍ വമ്പിച്ച രാഷ്ട്രീയമാറ്റം വരും.
യു.പി, മഹാരാഷ്ട്ര, ആന്ധ്ര എന്നിവിടങ്ങളില്‍ ബി.ജെ.പിക്ക് അടിതെറ്റി തുടങ്ങി. എല്ലാ സംസ്ഥാനങ്ങളിലും മതേതര ശക്തികളുടെ ഐക്യം യാഥാര്‍ഥ്യമായി കൊണ്ടിരിക്കുന്നു. മതേതര വിശ്വാസികള്‍ കാത്തിരുന്ന മുഹൂര്‍ത്തം അടുത്തെത്തിയിരിക്കുന്നു. മോദി സര്‍ക്കാര്‍ താഴെ ഇറങ്ങുക തന്നെ ചെയ്യും. അദ്ദേഹം പറഞ്ഞു.
സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.
പി. ഉബൈദുല്ല എം.എല്‍.എ, ടി.വി ഇബ്രാഹിം എം.എല്‍.എ, നൗഷാദ് മണ്ണിശ്ശേരി, മുജീബ് കാടേരി, അന്‍സാരി തില്ലങ്കേരി, സിദ്ദീഖലി രാങ്ങാട്ടൂര്‍, മന്നയില്‍ അബൂബക്കര്‍, ഹാരിസ് ആമിയന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."