സൈനിക നിയമം പിന്‍വലിക്കും വരെ സമരത്തിലെന്ന് 'മണിപ്പൂരിലെ അമ്മമാര്‍'
ഇംഫാല്‍: മണിപ്പൂരില്‍ സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമം (അഫ്‌സ്പ) പിന്‍വലിക്കുന്നതുവരെ സമരം തുടരാന്‍ 'മണിപ്പൂരിലെ അമ്മമാരുടെ' പ്രതിജ്ഞ.
13 വര്‍ഷം മുന്‍പ് അസം റൈഫിള്‍സ് സൈനികര്‍ 32 കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം വന്‍വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.
സൈനികരുടെ പീഡനത്തില്‍ പ്രതിഷേധിച്ച് യുവതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 2004 ജൂലൈ 15ന് 12 സത്രീകള്‍ അസം റൈഫിള്‍സിന്റെ മണിപ്പൂരിലെ കാര്യാലയമായ കാങ്‌ല കോട്ടക്കു മുന്‍പില്‍ നഗ്നരായി പ്രതിഷേധിച്ചു. 'വരൂ സൈനികരേ നിങ്ങള്‍ ഞങ്ങളെ ബലാത്സംഗം ചെയ്യൂ' എന്നെഴുതിയ പ്ലക്കാര്‍ഡുമായിട്ടായിരുന്നു ഇവരുടെ പ്രതിഷേധം. ലോകരാജ്യങ്ങള്‍ക്കിടയിലടക്കം വന്‍ ചര്‍ച്ചയായ വാര്‍ത്തയായിരുന്നു ഇത്. ഇത്തരത്തില്‍ പ്രതിഷേധിച്ച ഇവരെ 'മണിപ്പൂരിന്റെ അമ്മമാര്‍' എന്ന പേരിലാണ് പിന്നീട് അറിയപ്പെട്ടത്.
13 വര്‍ഷത്തിനുശേഷം അവര്‍ വീണ്ടും പ്രതിഷേധവുമായി എത്തിയിരിക്കുന്നു. അഫ്‌സ്പ പിന്‍വലിക്കുന്നതുവരെ തങ്ങളുടെ പ്രതിഷേധം തുടരുമെന്ന് പ്രതിജ്ഞ ചെയ്താണ് അവര്‍ വീണ്ടും സംഘടിച്ചിരിക്കുന്നത്. കൂട്ടബലാത്സംഗത്തിന് ഇരയാകുന്നവരും കൊല്ലപ്പെടുന്നവരുമായ പാവം പെണ്‍കുട്ടികളുടെ അമ്മമാരാണ് തങ്ങളെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.
സൈന്യത്തിന് എന്തും ചെയ്യാന്‍ കഴിയുന്ന നിയമം പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്നും ഇവര്‍ പ്രതിജ്ഞയെടുത്തിട്ടുണ്ട്.
സൈനിക നടപടിമൂലം എറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത് സ്ത്രീകളാണ്. സൈനികരെപ്പോലെതന്നെ ഭീകരരും സ്ത്രീകളെ ദ്രോഹിക്കുകയാണ്. എല്ലാവരും ടാര്‍ഗറ്റ് ചെയ്യുന്നത് സ്ത്രീകളെയാണെന്ന് 66 കാരിയായ ജ്ഞാനേശ്വരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."