നക്രാംചിറയിലും പൂഞ്ഞാകോടും മോഷണം
കാട്ടാക്കട: നക്രാംചിറയിലും പൂഞ്ഞാകോടും മോഷണങ്ങള്‍. നക്രാംചിറ കര്‍മ്മയില്‍ ജിജിന്‍ ദാസിന്റെ ഉടമസ്ഥതയിലുള്ള കര്‍മ്മ ഗ്യാസ് സ്റ്റൗ സര്‍വീസിങ് സെയില്‍സ് സ്ഥാപനത്തില്‍നിന്നും സി.സി.ടി.വി കാമറകളുടെ ഹാര്‍ഡ് ഡിസ്‌ക്കും ഒന്നരലക്ഷം രൂപയുടെ സാധനങ്ങളും പണവും കവര്‍ന്നു. കാട്ടാക്കട പൊലിസും വിരലടയാള വിദഗ്ധരും എത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.
പേഴുംമൂട് സ്വദേശി രാജേഷിന്റെ ഉടമസ്ഥതയിലുള്ള വി.ആര്‍.എസ് ഹോളോബ്രിക്‌സ് കമ്പനിയില്‍നിന്ന് 5500 രൂപയും കവര്‍ന്നു. കമ്പനിയിലേക്ക് പാറപ്പൊടി എടുക്കാനായി വച്ചിരുന്ന പണമാണ് നഷ്ടമായത്. പുലര്‍ച്ചെ കമ്പനി ലോറി ഡ്രൈവര്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി അറിയുന്നത്. തുടര്‍ന്ന് ഉടമസ്ഥനെ വിവരം അറിയിക്കുകയായിരുന്നു. അതേസമയം ഇവിടെ അന്യസംസ്ഥാന തൊഴിലാളികള്‍ ഷെഡില്‍ താമസമുണ്ടായിരുന്നുവെങ്കിലും ഡ്രൈവര്‍ എത്തിയതിന് ശേഷമാണ് കവര്‍ച്ച നടന്ന വിവരം അറിയുന്നതെന്ന് മാനേജര്‍ പറഞ്ഞു. അലുമിനിയം ഫേബ്രികേഷനില്‍ നിര്‍മിച്ച വാതില്‍ പാരയോ അനുബന്ധമായ ഉപകരണരമോ ഉപയോഗിച്ചാണ് തകര്‍ത്തത്.
കൂടാതെ കൈതകോണത്ത് ലക്ഷ്മി നിവാസില്‍ രേണുകാദേവി നടത്തുന്ന കുടുംബശ്രീയുടെ തുഷാര ഫ്‌ളവര്‍ മില്ല് കുത്തിത്തുറന്ന് മൊബൈല്‍ കവര്‍ന്നിട്ടുണ്ട്. സമീപത്തെ കുറ്റിച്ചല്‍ സ്വദേശി സുനില്‍ നടത്തുന്ന വെല്‍ഡിങ് മെറ്റീരിയല്‍സ് സൂക്ഷിക്കുന്ന ഓഫിസിലെ മേശക്കുള്ളില്‍ ഉണ്ടായിരുന്ന ഫയലുകളും ബില്‍ ബുക്കുകളും നിലത്ത് വാരിയിട്ട നിലയിലായിരുന്നു. മേശക്കുള്ളില്‍ ഉണ്ടായിരുന്ന 2000 രൂപ മേശക്ക് സമീപം ഉണ്ടായിരുന്ന കസേരയില്‍ കണ്ടെത്തി. മറ്റെന്നും നഷ്ടമായില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."