കോഴിക്കോട്് നഗരപരിധിയില്‍ ആരും പട്ടിണി കിടക്കേണ്ട: ഫോണ്‍ വിളിച്ചാല്‍ ഭക്ഷണം തയ്യാര്‍
കോഴിക്കോട്: നഗരപരിധിയില്‍ ഇന്ന് മുതല്‍ ആരും പട്ടിണിക്കിടക്കേണ്ട. എല്ലാവര്‍ക്കും ഭക്ഷണം എത്തിക്കാന്‍ സംവിധാനവുമായി കോര്‍പ്പറേഷനും ഹോട്ടല്‍ ഉടമകളും. ഇതിനായി നഗരപരിധിയിലെ ഹോട്ടലുകളില്‍ സൗകര്യമേര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ മേയറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണി വരെ നഗരപരിധിയിലെ ഹോട്ടലുകളിലേക്ക് ഫോണ്‍ വിളിച്ച് ഓര്‍ഡര്‍ ചെയ്യുക. ശേഷം പാക്ക് ചെയ്ത ഭക്ഷണം അതത് ഹോട്ടലുകളില്‍ നേരിട്ടെത്തി ശേഖരിക്കാം. ഇതിനായി ഹോട്ടലുകളില്‍ ടെക്ക് എവേ കൗണ്ടറുകളും സജ്ജമാക്കിയിട്ടുണ്ട്.
ഇതിനു പുറമെ ആവശ്യമുള്ളവരുടെ അരികില്‍ ഭക്ഷണം എത്തിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെയാണ് ഹോട്ടലുകളിലെ ഭക്ഷണം വീട്ടിലെത്തിക്കുക. ഇതിനായി ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് സ്വകാര്യ ഏജന്‍സിയുടെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയോ ഫോണ്‍ വിളിക്കുകയോ ചെയ്യാം. എലത്തൂര്‍ മുതല്‍ ബേപ്പൂര്‍ വരെയുള്ള നഗരസഭാ പരിധിയിലെ എല്ലാ ഭാഗത്തും 20 40 മിനുട്ടിനുള്ളില്‍ ഭക്ഷണം വീട്ടിലെത്തിക്കും. ഡെലിവറി ചാര്‍ജ്ജ് 20 രൂപയായിരിക്കും ഈടാക്കുകയെന്നും അധികൃതര്‍ അറിയിച്ചു.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷനായി. ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, കോര്‍പ്പറേഷന്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസ്, ഹെല്‍ത്ത് ഓഫീസര്‍ ഡോ.ആര്‍.എസ് ഗോപകുമാര്‍, ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികളായ മുഹമ്മദ് സുഹൈല്‍, കെ.എം ബിജു, എം.ആര്‍ അനീഷ്, കെ.ഫസല്‍ എന്നിവര്‍ പങ്കെടുത്തു.
ഹോട്ടലുകളും ഫോണ്‍ നമ്പറും
റഹ്മത്ത് ഹോട്ടല്‍ (04954850495), സല്‍ക്കാര ഈസ്റ്റ് നടക്കാവ് (04952760062, 04952760063), മലബാര്‍ റസ്‌റ്റോറന്റ് കാരപ്പറമ്പ് (0495 2382554, 8547282554), ന്യൂസ്റ്റാര്‍ ഹോട്ടല്‍ അരക്കിണര്‍ (9567554524, 9656005404), ഹോട്ടല്‍ ജിനാന്‍ (9601339555), ഹോട്ടല്‍ വേണാട്, മെഡിക്കല്‍ കോളജ് (9961555671, 9995278287).
സ്വകാര്യ ഏജന്‍സിയുടെ ഫോണ്‍ നമ്പര്‍
0495 4011066, 8606020133, 7511177999
അല്ലെങ്കില്‍ ഏജന്‍സിയുടെ ആപ്പ് പ്ലേസ്‌റ്റോറില്‍ ഡൗണ്‍ലോണ്‍ഡ് ചെയ്യാം POTAFO ONLINE FOOD DELIVERY
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."