ഹര്‍ത്താലിന്റെ പേരില്‍ നിരപരാധികളെ അറസ്റ്റ് ചെയ്യുന്നതിനെതിരേ പ്രതിഷേധം
കൊണ്ടോട്ടി: ഹര്‍ത്താലിന്റെ മറവില്‍ നിരപരാധികളെ വേട്ടയാടുന്ന പൊലിസ് നടപടിക്കെതിരേ കൊണ്ടോട്ടി മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി. രാഷ്ട്രീയപ്രേരിതമായി പൊലിസ് കള്ളക്കേസ് ചുമത്തി യുവാക്കളെ രാത്രികാലങ്ങളില്‍ വീട്ടില്‍കയറി പിടിച്ച് കൊണ്ടുപോകുന്ന നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ സമരം ശക്തമാക്കാന്‍ കമ്മിറ്റി തീരുമാനിച്ചു. നിരപരാധികള്‍ക്ക് മേല്‍ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തുന്ന രീതിയാണ് പൊലിസ് കൈക്കൊള്ളുന്നത്.
പ്രതിഷേധസംഗമം ടി.വി ഇബ്രാഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എ ജബ്ബാര്‍ ഹാജി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി അഷ്റഫ് മടാന്‍, കെ.പി ബാപ്പു ഹാജി, എ. മുഹ്യുദ്ദീന്അലി, പി.വി അഹമ്മദ്ഷാജു സംസാരിച്ചു. സി.ടി മുഹമ്മദ്, എ. ഷൗക്കത്തലിഹാജി, സി. ഹമീദ്മാസ്റ്റര്‍, കെ.എ ബഷീര്‍, കെ.ടി ഷക്കീര്‍ ബാബു, കബീര്മുതുപറമ്പ്, പി.കെ ഷാഹുല്‍ ഹമീദ്, കെ.എം ഇസ്മാഈല്‍, പി. ഉമ്മര്‍ബാവ, പി.കെ അബ്ദുറഹിമാന് മാസ്റ്റര്‍, ബഷീര്‍ മുതുവല്ലൂര്‍, ബഷീര്കോപ്പിലാന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."