സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ റേഷന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ റേഷന്‍ അനുവദിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് 35കിലോ അരി നല്‍കുന്നത് തുടരും. നീല വെള്ള കാര്‍ഡ് ഉടമകള്‍ക്ക് 15 കിലോ അരിയും നല്‍കും.
ഇതിനു പുറമെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഭക്ഷ്യകിറ്റ് വീട്ടിലേക്ക് എത്തിക്കും. എല്ലാവരും ഒന്നിച്ച് റേഷന്‍ കടയില്‍ എത്തുന്നത് ലഘുകരിക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം ഉടന്‍ കൈക്കാള്ളും. അരിയോടൊപ്പം മറ്റു പലവ്യജ്ഞനങ്ങളും ഉള്‍പ്പെടെയുള്ള കിറ്റ് നല്‍കാനാണ് മന്ത്രി സഭാ തീരുമാനം.
റേഷന്‍കടകളുടെ പ്രവര്‍ത്തന സമയം കൂട്ടി. രാവിലെ ഒന്‍പതുമണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക. ഒരു മണിക്കൂര്‍ ഉച്ചയ്ക്ക് അടച്ചിടും. പിന്നീട് ഉച്ച തിരിഞ്ഞ് രണ്ട് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും റേഷന്‍ കടകള്‍ തുറക്കുമെന്നും സംസ്ഥാനസര്‍ക്കാര്‍ അറിയി്ച്ചു.
സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുവരെ പ്രവര്‍ത്തിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."