സഹകരണ ബാങ്ക് അഴിമതി: അടിസ്ഥാനരഹിതമെന്ന് സി.പി.എം
കാളികാവ്: ചോക്കാട് സര്‍വിസ് സഹകരണ ബാങ്കിനും പാര്‍ട്ടിക്കുമെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നു സി.പി.എം നേതൃത്വം. പെന്‍ഷന്‍ വിതരണത്തില്‍ തിരിമറി നടത്തിയതായും മരണപ്പെട്ടവരുടെ പേരില്‍ പെന്‍ഷന്‍ വിതരണം ചെയ്തതായുമുള്ള ആരോപണങ്ങളാണ് പാര്‍ട്ടി നിഷേധിച്ചത്.
ബാങ്കില്‍ ജൂനിയര്‍ ക്ലര്‍ക്കായ പാര്‍ട്ടി ഏരിയാ സെക്രട്ടറി ജോലി ചെയ്യാതെ ശമ്പളം പറ്റുന്നുണ്ടെന്ന ആരോപണം നിഷേധിച്ച നേതൃത്വം, ഏരിയാ സെക്രട്ടറി ദീര്‍ഘ അവധിക്ക് അപേക്ഷിച്ചതായും അവധി അനുവദിച്ചിരുന്നതായും വ്യക്തമാക്കി. അതേസമയം, വിഷയത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച മൂന്നു സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ പാര്‍ട്ടി നടപടിയും ആരംഭിച്ചു.
സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്കു പരാതി നല്‍കുകയും ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്ത മുന്‍ ബാങ്ക് ഡയറക്ടര്‍ എം. സലാഹുദ്ദീന്‍, എസ്.എഫ്.ഐ മുന്‍ ജില്ലാ വൈസ് പ്രസിഡന്റും ബാങ്ക് ജീവനക്കാരനുമായ ബ്രാഞ്ച് സെക്രട്ടറി ജിഷാല്‍, ബ്രാഞ്ച് കമ്മിറ്റി അംഗവും നിലവിലെ ഡയറക്ടറുമായ എം.കെ അഹമ്മദ്കുട്ടി എന്നിവരോടാണ് ചോക്കാട് ലോക്കല്‍ കമ്മിറ്റി വിശദീകരണം തേടിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."