HOME
DETAILS

മെത്രാന്‍ കായലില്‍ നാളെ കൊയ്ത്തുത്സവം നാടിന്റെ ആഘോഷത്തില്‍ പങ്ക് ചേരാന്‍ മന്ത്രിമാരും

  
backup
March 09 2017 | 19:03 PM

%e0%b4%ae%e0%b5%86%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%af%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%be%e0%b4%b3%e0%b5%86-2


കോട്ടയം: വിവാദ കേന്ദ്രമായിരുന്ന മെത്രാന്‍ കായലില്‍ നാളെ കൊയ്ത്തുത്സവം. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ നവംബര്‍ 10ന് മെത്രാന്‍ കായല്‍ പാടശേഖരത്തില്‍ ആദ്യമായി നെല്ല് വിതച്ച കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ നാളെ മെത്രാന്‍ കായലില്‍ നടക്കുന്ന കൊയ്ത്തുത്സവത്തില്‍ പങ്കെടുത്ത് വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിക്കും.
ജില്ലാ കലക്ടര്‍ സി.എ ലത വാര്‍ത്താസമ്മേളത്തില്‍ പരിപാടികള്‍ വിശദീകരിച്ചു. മെത്രാന്‍ കായലിലെ ആകെയുള്ള 315 ഏക്കറില്‍ 24 ഏക്കറാണ് ഭൂവുടമകളായ കര്‍ഷകര്‍ കൃഷി ചെയ്തത്. ബാക്കിയുള്ളവ സ്വകാര്യ കമ്പനികളുടെ ഉടമസ്ഥതയിലാണുള്ളത്. പാടശേഖര സമിതിയും ഇതര സംഘടനകളുമാണ് നെല്‍കൃഷി ചെയ്തത്.
സപ്ലൈകോയും ഓയില്‍പാമുമാണ് നെല്ലു സംഭരിക്കുന്നത്. ഏപ്രില്‍ മധ്യത്തോടെ സംഭരണമുള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. മെത്രാന്‍ കായലില്‍ സ്വകാര്യ കമ്പനികളും നെല്‍കൃഷി ചെയ്തു തുടങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്. അവിടെ നെല്‍കൃഷിയല്ലാതെ മറ്റൊന്നും ചെയ്യാന്‍ കമ്പനികള്‍ക്ക് കഴിയില്ല. നെല്‍കൃഷി ലാഭകരമായി ചെയ്യാന്‍ കഴിയുമെന്നാണ് മെത്രാന്‍ കായലിലെ അനുഭവത്തില്‍ നിന്ന് വ്യക്തമാകുന്നതെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
നാളെ രാവിലെ എട്ടിന് അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനം ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. ജോസ് കെ. മാണി എം.പി മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ പ്രശസ്ത സിനിമാതാരം ശ്രീനിവാസന്‍ മെത്രാന്‍ കായല്‍ അരിയുടെ ബ്രാന്‍ഡ് ലോഗോ പ്രകാശനം ചെയ്യും.
എം.എല്‍.എ മാരായ കെ.എം. മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ്, ഡോ.എന്‍ ജയരാജ്, സി. കെ ആശ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് എന്നിവര്‍ സംബന്ധിക്കും. കാര്‍ഷിക ഉല്‍പാദന കമ്മിഷണറും വകുപ്പ് സെക്രട്ടറിയുമായ രാജു നാരായണ സ്വാമി ഭക്ഷ്യ സുരക്ഷ സന്ദേശം നല്‍കും. വകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ റിപ്പോര്‍ട്ടവതരിപ്പിക്കും. കുമരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.പി സലിമോന്‍ കുമരകം കാര്‍ഷിക വികസന പദ്ധതി സമര്‍പ്പണം നടത്തും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  an hour ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  an hour ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  an hour ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  an hour ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  2 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  3 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  3 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago