ലൈഫ് ഭവനപദ്ധതി ഗുണഭോക്തൃ സംഗമം നടത്തി
ആലത്തൂര്‍: തരൂര്‍ ഗ്രാമപഞ്ചായത്ത് ലൈഫ് ഭവനപദ്ധതി പ്രകാരം ഭൂമിയുള്ള ഭവനരഹിതരുടെയും, ഭൂരഹിത ഭവന രഹിതരുടെയും ഗുണഭോക്തൃ സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.ആര് വത്സലകുമാരി അധ്യക്ഷയായി. സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാരായ മുഹമ്മദ് ഹനീഫ, റംലത്ത് മുഹമ്മദ്, എസ്. രാജേഷ്, മെമ്പര്‍മാരായ എച്ച്. ഷഫീക്ക് മോന്, ആര്. നടരാജന്, കെ. ജോഷി, ബീനാ ജോസ്, എം. ശാന്തകമാരി, എ.എ കബീര്‍, സുനിത ലക്ഷ്മണന്, പ്രിന്‍സി രാജേഷ്, കെ. കൃഷ്ണന്, പ്രകാശിനി സുന്ദരന്‍, ജി. ചെന്താമരാക്ഷന്, പഞ്ചായത്ത് സെക്രട്ടറി എസ്. സുബ്രഹ്മണ്യന്, അസിസ്റ്റന്റ് സെക്രട്ടറി പ്രവീണ്‍, ചന്ദ്രന്,ഗ്രാമസേവകരായ റോബി, ശ്രീവിദ്യ സംസാരിച്ചു. സര്‍ക്കാര്‍ ഉത്തരവുകള്‍ക്കും മാനദണ്ഡങ്ങള്‍ക്കും വിധേയമായി അര്‍ഹതപ്പെട്ട എല്ലാവരെയും ഉള്‍പ്പെടുത്തി വീട് നല്‍കുന്നതിന് നടപടി സ്വീകരിക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മനോജ് കുമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."