HOME
DETAILS

ഉമര്‍ അബ്ദുല്ല മോചിതനായി

  
backup
March 25 2020 | 08:03 AM

%e0%b4%89%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%ac%e0%b5%8d%e0%b4%a6%e0%b5%81%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%ae%e0%b5%8b%e0%b4%9a%e0%b4%bf%e0%b4%a4%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf

 


ശ്രീനഗര്‍: എട്ട് മാസത്തെ തടങ്കലിനു ശേഷം ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമര്‍ അബ്ദുള്ളയ്ക്ക് മോചനം. ഫെബ്രുവരി അഞ്ചിന് പബ്ലിക് സേഫ്റ്റി ആക്റ്റ് (പി.എസ.്എ) പ്രകാരമുള്ള കുറ്റങ്ങള്‍ സുപ്രീംകോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് ഉമര്‍ അബ്ദുള്ളയെ മോചിപ്പിച്ചത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 5 നാണ് ഉമര്‍ അബ്ദുള്ളയെ കസ്റ്റഡിയില്‍ എടുത്തത്. മാര്‍ച്ച് 10ന് 50 വയസ് തികഞ്ഞ ഉമര്‍ 232 ദിവസമാണ് പൊലിസ് കസ്റ്റഡിയില്‍ കഴിഞ്ഞത്.
നാഷനല്‍ കോണ്‍ഫറന്‍സ് നേതാവിനെ ആദ്യഘട്ടത്തില്‍ കരുതല്‍ തടങ്കലിലാക്കുകയും കസ്റ്റഡിയിലെടുക്കുകയും ഫെബ്രുവരിയില്‍ പി.എസ്.എ പ്രകാരമുള്ള കുറ്റം ചുമത്തുകയുമായിരുന്നു.ഉമര്‍ അബ്ദുള്ളയെ മോചിപ്പിക്കുന്നതിനെക്കുറിച്ച് നിലപാട് അറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോടും ജമ്മു കശ്മീര്‍ ഭരണകൂടത്തോടും സുപ്രീം കോടതി അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.മോചിപ്പിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ ഉടന്‍ മോചിപ്പിക്കണമെന്നും അല്ലങ്കില്‍ ഞങ്ങള്‍ക്ക് വിഷയം ഗൗരവത്തോടെ പരിഗണിക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കുകയും കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് അദ്ദേഹത്തിന്റെ മോചനം. പൊതുസുരക്ഷാ നിയമ പ്രകാരം ഉമര്‍ അബ്ദുള്ളയെ തടഞ്ഞുവെച്ച ഉത്തരവ് കശ്മീര്‍ ഭരണകൂടം ഇന്നലെ എടുത്തുകളയുകയും ചെയ്തു. ഉമര്‍അബ്ദുള്ളയുടെ പിതാവും കശ്മീര്‍ മുന്‍ മുഖ്യന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളയെ ഈ മാസം 13ന് മോചിപ്പിച്ചിരുന്നു. മറ്റൊരു മുന്‍ മുഖ്യന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തി ഇപ്പോഴും തടങ്കലിലാണ്. ഇവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയുടെ പരിഗണനയില്‍ നിരവധി ഹരജികളുണ്ട്.സമ്പൂര്‍ണ അടച്ചുപൂട്ടല്‍ ലംഘനം;
സംസ്ഥാനത്ത് 402 കേസുകള്‍



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബി.എം.ഡബ്ല്യു കാര്‍ ഉള്ളവര്‍ക്കും പെന്‍ഷന്‍; ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു

Kerala
  •  16 days ago
No Image

ട്രെയിനില്‍ ഒറ്റക്ക് സഞ്ചരിക്കുന്ന യാത്രക്കാരെ ലക്ഷ്യമിട്ട് ബലാത്സംഗം, കൊലപാതകം; മാസത്തിനിടെ കൊന്നത് അഞ്ചു പേരെ; 30 കാരന്റെ അറസ്റ്റ് ചുരുളഴിച്ചത് നിരവധി കേസുകളുടെ

National
  •  16 days ago
No Image

സംഭല്‍ മസ്ജിദ് സര്‍വേ: തുടര്‍നടപടികള്‍ തടഞ്ഞ് സുപ്രിം കോടതി; ഹരജിക്കാര്‍ ഹൈക്കോടതിയെ സമീപിക്കട്ടെ

National
  •  16 days ago
No Image

കൊടകര കുഴല്‍പ്പണ കേസ്: തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി; 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കണം

Kerala
  •  16 days ago
No Image

മസ്ജിദുകള്‍ക്കും ദര്‍ഗകള്‍ക്കും മേല്‍ നിരന്തരമായ അവകാശ വാദങ്ങള്‍: സുപ്രിം കോടതി അടിയന്തര ഇടപെടണം- മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്

National
  •  16 days ago
No Image

മകനെ കൊന്നത് തന്നെ; സി.ബി.ഐയും സ്വാധീനത്തിന് വഴങ്ങി; ആരോപണവുമായി ബാലഭാസ്‌കറിന്റെ അച്ഛന്‍

Kerala
  •  16 days ago
No Image

സരിന്‍ എ.കെ.ജി സെന്ററില്‍; ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരിച്ച് എം.വി ഗോവിനന്ദന്

Kerala
  •  16 days ago
No Image

നെതന്യാഹു പറയുന്നു, താല്‍ക്കാലികമായി വെടിനിര്‍ത്താം, യുദ്ധം അവസാനിപ്പിക്കില്ല; ഗസ്സയില്‍ സമാധാനം പുലരുമോ...

International
  •  16 days ago
No Image

പറവ ഫിലിംസില്‍ 60 കോടിയുടെ നികുതി വെട്ടിപ്പ്; നിര്‍ണായക രേഖകള്‍ കണ്ടെത്തി, നടന്‍ സൗബിന്‍ ഷാഹിറിനെ ചോദ്യം ചെയ്യും

Kerala
  •  16 days ago
No Image

നവീന്‍ ബാബുവിന്റെ മരണം: കണ്ണൂര്‍ കളക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തി അന്വേഷണസംഘം

Kerala
  •  16 days ago