സമ്പൂര്‍ണ അടച്ചുപൂട്ടല്‍ ലംഘനം; സംസ്ഥാനത്ത് 402 കേസുകള്‍
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള സമ്പൂര്‍ണ അടച്ചൂപൂട്ടല്‍ ലംഘിച്ചതിന്റെ പേരില്‍ സംസ്ഥാനത്ത് ഇന്നലെ രജിസ്റ്റര്‍ ചെയ്തത് 402 കേസുകള്‍. കൂടുതല്‍ കേസുകളെടുത്തത് തിരുവനന്തപുരം ജില്ലയിലാണ് (123). രണ്ടാം സ്ഥാനത്ത് കൊല്ലം ജില്ലയാണ്. പത്തനംതിട്ടയില്‍ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. കോഴിക്കോട് റൂറലില്‍ കേസുകളില്ലെങ്കിലും സിറ്റിയില്‍ രണ്ട് കേസുകളെടുത്തു. പാലക്കാട് ജില്ലയില്‍ ഒരു കേസ് മാത്രമാണ് എടുത്തിട്ടുള്ളത്. കൊല്ലത്ത് സിറ്റി പൊലിസിന്റെ പരിധിയില്‍ രണ്ടും റൂറലില്‍ 68ഉം കേസെടുത്തു. എറണാകുളത്ത് സിറ്റി പൊലിസ് കമ്മിഷണറുടെ പരിധിയില്‍ 47 കേസുകളും റൂറലില്‍ 22 കേസുകളുമാണ് എടുത്തിരിക്കുന്നത്. തൃശൂര്‍ സിറ്റിയില്‍ 47ഉം റൂറലില്‍ ഒരു കേസും ഉള്‍പ്പെടെ 48 കേസുകളുണ്ട്. കോട്ടയം -10, ആലപ്പുഴ -24, ഇടുക്കി- 48, മലപ്പുറം- ആറ്, വയനാട്- 13 , കണ്ണൂര്‍- 10, കാസര്‍കോട് - 5 എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ കേസെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."