മട്ടുപാവില്‍ ജൈവ പച്ചക്കറിയും ഔഷധ ചെടികളും വിളയിച്ച് വീട്ടമ്മ
മണ്ണാര്‍ക്കാട്: മട്ടുപാവില്‍ ജൈവ പച്ചക്കറികളും അപൂര്‍വ ഔഷധ ചെടികളും വിളയിച്ച് വീട്ടമ്മ ശ്രദ്ധേയമാവുന്നു. എടത്തനാട്ടുകര മുണ്ടക്കുന്നിലെ ചക്കംതൊടിക വീട്ടില്‍ അബൂബക്കറിന്റെ ഭാര്യ ജമീലയാണ് കൃഷിയില്‍ വേറിട്ട മാതൃകയാവുന്നത്. ജമീലയുടെ മട്ടുപാവിലെ കൃഷി തുടങ്ങിയിട്ട് പത്ത് വര്‍ഷമായി.
വീട് നില്‍ക്കുന്ന പത്ത് സെന്റ് സ്ഥലത്തും വീടിന്റെ മട്ടുപാവുമാണ് ജമീലയുടെ കൃഷിയിടം. എന്നാല്‍ ഗ്രാമപഞ്ചായത്തിന്റെ കര്‍ഷക അവാര്‍ഡുകളൊന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ല എന്നൊന്നും ജമീലയെ തളര്‍ത്തുന്നില്ല.
പച്ചക്കറികള്‍ക്ക് വളമായി ഉപയോഗിക്കുന്നത് ജമീല തന്നെ ഉണ്ടാക്കുന്ന ഫിഷാമിനീസ് പോലുളള ജൈവളവും. സ്വന്തമായി വളര്‍ത്തുന്ന ആടു മാടുകളുടെ ചാണകവുമാണ് പ്രയോഗിക്കുന്നത്.
പ്ലാസ്റ്റിക് ബാഗുകളും, ചാക്കുകളിലുമാണ് ജമീല കൃഷി സമൃദ്ധമാക്കുന്നത്. കൃഷിയിടത്തിലെ മണ്ണിര കമ്പോസ്റ്റും എടുത്തുപറയേണ്ടതുതന്നെയാണ്.
മുന്തിരിയില്‍ വന്‍ വിളവ് കഴിഞ്ഞ വര്‍ഷം കൊയ്ത ജമീല ഇപ്രാവശ്യം ആപ്പിള്‍ ചെടികളും വളര്‍ത്തുന്നുണ്ട്.
ചെറിയ ഉള്ളി, തക്കാളി, വിവിധയിനം പച്ചമുളക്, വെളുത്തയുളളി, പയറുകള്‍, ചീര, കക്കിരി, കോളിഫ്‌ളവര്‍, ക്യാപ്‌സിക്കന്‍ മുളക്, ബജിമുളക്, വഴുതനങ്ങ, വെണ്ടക്ക, ചോളം, കൈപ്പക്ക, പീച്ചങ്ങ, ചെറുനാരങ്ങ, മല്ലിച്ചപ്പ്, പൊതീന, ചോളംവും തകൃതിയായി വിളവെടുക്കുന്നുണ്ട്.
സ്റ്റോബറിയും ഇക്കൊല്ലം വിളഞ്ഞിട്ടുണ്ട്. അയ്യമ്പന, ഓരില, ക്യാന്‍സര്‍ കോട്ടി, ലക്ഷിതരൂ, വിവിധയിനം തുളസി, അമല്‍പൊരി, ചെറൂള, പര്‍പ്പടം, ചിറ്റാമൃത്, ഇടിഞ്ഞില്‍, കരിനെച്ചി, എരിക്ക്, കൈപ്പന്‍വേപ്പ്, മുറിക്കോട്ടി, കഞ്ഞുണ്ണി, കാറ്റാര്‍ വാഴ, ഉഴിഞ്ഞ, ബ്രഹ്മി, മുയല്‍ചെവി തുടങ്ങിയ ഔഷധ ചെടികളും, കാട്ടുതിപ്പല്ലി, തുമ്പ, പുത്തിരിചുണ്ട, പുളിവാരല്‍, തഴുതാമ, മുളളന്‍ചക്ക എന്നിവയും സുലഭമാണ്.
നാടന്‍ മരുന്ന് തേടി പലഭാഗങ്ങളില്‍ നിന്നും ജമീലയെ തേടി എത്തുന്നവര്‍ നിരവധിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."