പെണ്‍ക്കരുത്ത് തെളിയിച്ച് കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ 110 തുറന്നകിണറുകള്
കൊപ്പം: പെണ്‍ക്കരുത്ത് വിളിച്ചറിയിച്ച് കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സ്ത്രീ തൊഴിലാളികള്‍ തുറന്ന കിണറുകള്‍ക്ക് പുതു ജീവനേകി. 140 തൊഴിലാളികള്‍ ചേര്‍ന്ന് കുഴിച്ചത് 110 കിണറുകള്‍.
2016-17 2016 ഒക്ടോബറില്‍ ആരംഭിച്ച് ഇപ്പോള്‍ പുരോഗമിച്ച് കൊണ്ടിരിക്കുന്ന 110 കിണറുകളില്‍ 100 കിണറുകളിലും വെള്ളം ലഭ്യമായി. 20 അടി മുതല്‍ 25 അടി വരെയുള്ള കിണറുകള്‍ ആണ് സ്ത്രീ തൊഴിലാളികളാല്‍ നിര്‍മിച്ചത്. 240 രൂപ ദിവസകൂലിയിലാണ് കിണര്‍ നിര്മാണത്തലേര്പ്പെട്ടവര്ക്ക് കൂലി.
സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങള്‍ക്കും, ഐ.എ.വൈ ഗുണഭോക്താക്കളുടെ ഭൂമിയിലുമാണ് കൂടുതലായും ഇത്തരം കിണര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 2160000- രൂപയാണ് പ്രവൃത്തികള്‍ക്ക് ചെലവഴിച്ചത്.
ഗ്രാമ പഞ്ചായത്തിന്റെ പ്രദേശത്ത് കുളം നിര്‍മാണ കാര്യത്തിലും സ്ത്രീ ശക്തി പ്രകടമാണ്.
നാട്യമംഗലം പൂളോംപാടത്ത് മൂന്ന് സെന്റില്‍ പുതുതായി ഒരു കുളത്തിന്റെ പ്രവര്‍ത്തനം കൂടി ആരംഭിച്ചു. കുളം നിര്‍മാണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുലൈഖ ജമീല ഉമ്മര്‍ നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം വി.എം മുഹമ്മദലി മാസ്റ്റര്‍, രമണി മോഹന്‍, ഗ്രാമ പഞ്ചായത്ത് അംഗം റഷീദ ഗഫൂര്‍, പഞ്ചായത്ത് സെക്രട്ടറി സജീവ് മാമ്പറ, ബ്ലോക്ക് ജോ.ബി.ഡി.ഒ ശശിധരന്, ബ്ലോക്ക് എം.ജി.എന്‍.ആര്.ഇ.ജി.എസ് അസി.എന്‍ജിനീയര്‍ ഫുഹാദ്, എം.ജി.എന്‍.ആര്.ഇ.ജി.എസ് ഓവര്‍സിയര്‍ ഇ. ഉണ്ണികൃഷ്ണന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."