പി.സി ജോര്‍ജിനെ രവി പൂജാരി വിളിച്ചു; തെളിവുമായി ഇന്റലിജന്‍സ്
തിരുവനന്തപുരം: കഴിഞ്ഞ ദിവസം സെനഗലില്‍ നിന്നും പിടിയിലായ അധോലോക കുറ്റവാളി രവി പൂജാരി പി.സി ജോര്‍ജ് എം.എല്‍.എയെ ഭീഷണിപ്പെടുത്തിയതിന് തെളിവുമായി ഇന്റലിജന്‍സ്. രവി പൂജാരിയുടെ ഫോണ്‍കോള്‍ രേഖകളില്‍ പി.സി ജോര്‍ജിന്റെ നമ്പറുമുണ്ട്.
സെനഗലില്‍ നിന്നാണ് രവി പൂജാരി പി.സി ജോര്‍ജിനെ വിളിച്ചതെന്നാണ് സൂചന. രവി പൂജാരി തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി പി.സി ജോര്‍ജ് വെളിപ്പെടുത്തിയിരുന്നു.
ആറു തവണ രവി പൂജാരി ജോര്‍ജിനെ വിളിച്ചിരുന്നു. ജനുവരി 11,12 തിയ്യതികളിലാണ് ഫോണ്‍വിളികള്‍ എത്തിയത്.
രണ്ടാഴ്ച മുന്‍പ് രവി പൂജാരി തന്നെ ആഫ്രിക്കയില്‍ നിന്നും നെറ്റ് കോള്‍ വഴി വിളിച്ചിരുന്നുവെന്നും ഭീഷണിപ്പെടുത്തിയതായുമാണ് പി.സി. ജോര്‍ജ് വെളിപ്പെടുത്തിയത്. തന്നെയും തന്റെ രണ്ട് മക്കളില്‍ ഒരാളെയും കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി.
സംഭവത്തിന് ശേഷം മുഖ്യമന്ത്രിക്കും, പൊലീസ് മേധാവിക്കും പി സി ജോര്‍ജ് പരാതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."