കൊവിഡ് പ്രതിസന്ധി നേരിടാന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്രം
ന്യുഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം തടയാന്‍ സംസ്ഥാനങ്ങളെല്ലാം അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് സമ്പദ്ഘടനയില്‍ ഏല്‍പ്പിച്ച ആഘാതത്തെ അതിജീവിക്കാനായി ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാന സര്‍ക്കാരുകളേയും ജനത്തേയും കൈപിടിച്ചുയര്‍ത്താന്‍ പാക്കേജുകളൊന്നും പ്രഖ്യപിക്കാന്‍ കേന്ദ്രം തയാറായില്ല. എന്നാല്‍ നിലവില്‍ അത്തരമൊരു പാക്കേജിന്റെ പണിപ്പുരയിലാണെന്നും വൈകാതെ പാക്കേജ് പ്രഖ്യാപിക്കാമെന്നും നിര്‍മലാ സീതാരാമന് വ്യക്തമാക്കി. സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യം രാജ്യത്തില്ലെന്നും അത്തരം റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും അവര്‍ പറഞ്ഞു. ഇന്നലെ സഹമന്ത്രിയും ധനകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കുമൊപ്പം വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് നിര്‍മലാ സീതാരാമന് വാര്‍ത്താസമ്മേളനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."