റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് ആയിരം രൂപ, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഒരുമാസത്തെ ശമ്പളം
ചെന്നൈ: കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനമെങ്ങും പൂര്‍ണ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആശ്വാസ പ്രഖ്യാപനവുമായി തമിഴ്‌നാടും ആന്ധ്രാപ്രദേശും. ഇരു സംസ്ഥാനങ്ങളിലെയും റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് ആയിരം രൂപ വീതം സഹായം പ്രഖ്യാപിച്ചു. കൂടാതെ സൗജന്യ റേഷനും ഇരുസംസ്ഥാനങ്ങളും നല്‍കും. തമിഴ്‌നാട്ടില്‍ കാര്‍ഡ് ഉടമകള്‍ക്ക് 15 കിലോ അരി, ഒരു കിലോ പരിപ്പ്, ഒരു ലിറ്റര്‍ ഭക്ഷ്യ എണ്ണ എന്നിവ നല്‍കുമെന്ന് മുഖ്യന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞു.ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങി കൊറോണ രോഗികളുമായി ബന്ധപ്പെട്ട് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ഒരു മാസത്തെ ശമ്പളം അധികം നല്‍കുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി പറഞ്ഞു. ആന്ധ്രയില്‍ എല്ലാ കാര്‍ഡ് ഉടമകള്‍ക്കും അരിയും ഒരു കിലോ ചുവന്ന പരിപ്പും സൗജന്യമായി നല്‍കും. കൂടാതെ സ്വകാര്യസര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളും സ്ഥാപനങ്ങളും അടച്ചുപൂട്ടലിന്റെ കാലയളവിലടക്കമുള്ള ശമ്പളം നിര്‍ബന്ധമായും തൊഴിലാളികള്‍ക്ക് നല്‍കും. കരാര്‍ തൊഴിലാളികള്‍ക്കും ദിവസവേതനക്കാര്‍ക്കുമടക്കം ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകരുത്. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആന്ധ്ര സര്‍ക്കാര്‍ അറിയിച്ചു.കേരളവും കൊറോണ പാക്കേജ് പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."