'വികസനത്തിന്റെ പേരില്‍ ജനങ്ങളെ വഴിയാധാരമാക്കാന്‍ അനുവദിക്കില്ല'
കൊല്ലങ്കോട്: വികസനത്തിന്റെ പേരില്‍ ജനങ്ങളെ വഴിയാധാരമാക്കുന്നത് അനുവദിക്കില്ലെന്ന് കുടിയൊഴിപ്പിക്കല്‍ വിരുദ്ധസമര സമിതി. മംഗലം മുതല്‍ ഗോവിന്ദാപുരം വരെയുള്ള പ്രദേശങ്ങളില്‍ നടത്തിയ വാഹന പ്രചരണ ജാഥ കാമ്പ്രത്ത്ചള്ളയില്‍ സമാപിച്ചു.
ദേശീയപാതി സംരക്ഷണ സമിതി സംസ്ഥാന ജോയിന്റ് കണ്‍വീനര്‍ റസാഖ് പാലേരി സമാപന യോഗം ഉദ്ഘടനം ചെയ്തു. മംഗലം മുതല്‍ ഗോവിന്ദാപുരം വരെയുള്ള പ്രദേശങ്ങളില്‍ ദേശീയപാത വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കന്‍ അനുവദിക്കില്ലെന്ന് റസാഖ് പറഞ്ഞു. ചുങ്കപ്പാതക്ക് ഒരുകാരണവശാലും റോഡ് വിട്ടുകൊടുക്കില്ലെന്നും ജനിച്ച മണ്ണില്‍ നിന്ന് അഭയാര്‍ഥികളാക്കി കുത്തക കമ്പനികള്‍ക്ക് റോഡ് തീറെഴുതിക്കൊടുക്കുവാനുള്ള നീക്കത്തിനെതിരേ സമരം ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കുടിയൊഴിപ്പിക്കല്‍ വിരുദ്ധസമര സമിതി കണ്‍വീനര്‍ ആറുമുഖന്‍ പത്തിചിറ അധ്യക്ഷനായി. പി.ജെ മോണ്‍സി വിഷയാവതരണം നടത്തി. അജിത് കൊല്ലങ്കോട്, പ്രദീപ് നെന്മാറ, ബി. ഷേക്ക് മുസ്തഫ, കമാലുദ്ദീര്, എം. മുഹമ്മദ്ഹനീഫ, വി. കൃഷ്ണന്‍കുട്ടി, അഫ്സല് മംഗലം, ചന്ദ്രന് പുതുക്കോട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."