ടവര്‍ നിര്‍മാണത്തിനെതിരേ യുവാവിന്റെ ആത്മഹത്യാ ശ്രമം
എടവണ്ണ: ടവര്‍ നിര്‍മാണത്തിനെതിരേ യുവാവിന്റെ ആത്മഹത്യാ ശ്രമം. മുണ്ടേങ്ങര മാലങ്ങാട് ഗ്രൗണ്ടിന് സമീപത്തെ പുത്തൂപ്പാടന് ഖമറുദ്ദീനാണ് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ഭീഷണി ഉയര്‍ത്തിയത്.
നാലു ദിവസം മുന്‍പാണ് ജിയോ കമ്പനിയുടെ ടവര്‍ നിര്‍മാണം ആരംഭിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി ഇവിടെ കുഴിയുടെ നിര്‍മാണ പ്രവര്‍ത്തന നടക്കുകയായിരുന്നു. ഇയാളുടെ സഹോദരന് പുത്തുപ്പാടന് ജനീസിന്റെ വീടിനു മൂന്നു മീറ്റര്‍ അകലെയാണ് ടവറിന്റെ കുഴി നിര്‍മാണം നടക്കുന്നത്. ഇതിനെതിരേ ഇവര്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നെങ്കിലും പ്രതിഷേധം വകവയ്ക്കാതെയാണ് ഇന്നലെ രാവിലെ നിര്‍മാണ പ്രവൃത്തി ആരംഭിച്ചത്. തുടര്‍ന്ന് ഖമറുദ്ദീന് തന്റെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് വീടിനകത്ത് കയറി തീ കൊളുത്താനുള്ള ശ്രമം നടത്തുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ നാട്ടുകാരും സമീപവാസികളും കലക്ടറെയും വില്ലേജ് അധികാരികളെയും വിവരമറിയിക്കുകയും വില്ലേജ് ഓഫിസറും എടവണ്ണ പൊലിസും തിരുവാലി ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയാളുമായി ചര്‍ച്ച നടത്തുകയും നാലു ദിവസത്തേക്ക് ടവറിന്റെ പണി നിര്‍ത്തിവയ്ക്കാമെന്ന ഉറപ്പില്‍ പ്രതിഷേധം അവസാനിപ്പിക്കുകയുമായിരുന്നു.
നിര്‍മാണ പ്രവൃത്തികള്‍ക്കു പഞ്ചായത്ത് കെട്ടിടത്തി നുള്ള പെര്മിഷന് നല്‍കുകയും വില്ലേജ് അധികാരികളും കലക്ടറും അനുബന്ധ കടലാസുകളും നല്‍കിയെന്നാണ് വിവരമെന്നും വര്‍ഷങ്ങളായി ആദിവാസികള്‍ക്ക് പതിച്ചു നല്കിയ വനഭൂമിയാണ് ഇതെന്നും ഇവിടെ ഇത്തരത്തിലുള്ള നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നത് അനധികൃതമാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."