മുഖ്യമന്ത്രിയുടെ നടപടി അപമാനകരം: കെ.കെ രമ
തലശ്ശേരി: തലശ്ശേരിയില്‍ ദലിത് സഹോദരിമാര്‍ക്കെതിരെ സി.പി.എം നടത്തുന്ന അപവാദ പ്രചരണത്തെയും അക്രമത്തെക്കുറിച്ചും അറിയില്ലെന്നും അക്കാര്യം പൊലിസിനോട് ചോദിക്കണമെന്നും പറഞ്ഞ മുഖ്യമന്ത്രിയുടെ മറുപടി ധാര്‍ഷ്ട്യവും അപമാനകരവുമാണെന്ന് ആര്.എം.പി നേതാവ് കെ.കെ രമ. ആത്മഹത്യക്ക് ശ്രമിച്ച കുട്ടിമാക്കൂലിലെ രാജന്റെ മകള്‍ അഞ്ജനയെ തലശ്ശേരി ഇന്ദിരാഗാന്ദി സഹകരണ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. ദലിത് കുടുംബത്തിനു നേരെ നടന്ന ഇത്തരം ഹീന പ്രവൃത്തി സാംസ്കാരിക കേരളത്തിന് അപമാനമാണ്. സത്രീ സുരക്ഷക്കും ദലിത് സംരക്ഷണത്തിനും നിലകൊള്ളുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ ഇടതുപക്ഷം തന്നെ ഇത്തരം നെറികേട് നടത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ല. സി.പി.എം സംസ്ഥാന സെക്രട്ടറി പോലും ഈ അക്രമത്തെ ന്യായീകരിച്ചത് അത്ഭുതപ്പെടുത്തുകയാണ്. ഇത് അണികളില്‍ നീച പ്രവൃത്തി ചെയ്യാന്‍ പ്രോത്സാഹനം നല്കുന്ന തരത്തിലുള്ളതാണെന്നും രമ പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."