HOME
DETAILS
MAL
ശനിയാഴ്ചകളിലെ പ്രവൃത്തി ദിനങ്ങള്‍ ഒഴിവാക്കി
backup
February 07 2019 | 06:02 AM
മലപ്പുറം: പ്രളയം, നിപാ തുടങ്ങിയ കാരണങ്ങള്‍ മൂലം അധ്യയനം മുടങ്ങിയ ജില്ലയില്‍ പകരം ശനിയാഴ്ചകളില്‍ ക്ലാസുകള്‍ നടത്താനുള്ള തീരുമാനം ഒഴിവാക്കി. വിദ്യാഭ്യാസ ഉപഡയരക്ടറുടെ ഉത്തരവ് പ്രകാരം ഫെബ്രുവരി 16, മാര്‍ച്ച് രണ്ട് തിയതികളില്‍ ക്ലാസ് നടത്താനായിരുന്നു ഉദ്ദേശിച്ചിരുന്നത്. 18ന് എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷ തുടങ്ങുന്ന പശ്ചാതലത്തിലാണ് 16ലെ പ്രവൃത്തി ഒഴിവാക്കിയത്.
ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ നടക്കുന്ന സമയം ആയതിനാല്‍ മാര്‍ച്ച് രണ്ടിനും സ്കൂളുകള്‍ പ്രവര്‍ത്തിക്കില്ല. വിദ്യാഭ്യാസ ഉപഡയരക്ടറുടെ അധ്യക്ഷതയില്‍ അധ്യാപക സംഘടന നേതാക്കള്‍ പങ്കെടുത്ത ക്യു.ഐ.പി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."