മാധ്യമങ്ങളുടെ പങ്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തില്‍ മാധ്യമങ്ങളുടെ പങ്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മാധ്യമങ്ങള്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കുമിടയിലുള്ള കണ്ണിയായി പ്രവര്‍ത്തിക്കണമെന്നും പത്രാധിപന്മാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ മോദി പറഞ്ഞു. നിയന്ത്രണങ്ങള്‍ മാധ്യമങ്ങളുടെ സുഗുമമായ പ്രവര്‍ത്തനത്തിന് തടസമാകരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. ജനങ്ങളിലേക്ക് യഥാര്‍ഥ വസ്തുതകള്‍ എത്തിക്കുന്നതിലും വ്യാജ വാര്‍ത്തകളെയും അഭ്യൂഹങ്ങളെയും തടയുന്നതിലും മാധ്യമങ്ങള്‍ വലിയ പങ്ക് വഹിക്കുന്നു. ജനങ്ങള്‍ക്കിടയില്‍ ദിനപത്രങ്ങള്‍ക്കുള്ള വിശ്വാസം വലുതാണ്. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ വായിക്കുന്ന ലോക്കല്‍ പേജുകള്‍ കൊവിഡ് ബോധവല്‍ക്കരണത്തിനായി നീക്കിവയ്ക്കണം. ടെസ്റ്റിങ് സെന്ററുകള്‍, ഐസലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍, ലോക്ക്ഡൗണില്‍ അവശ്യവസ്തുക്കള്‍ ലഭിക്കുന്ന സ്ഥലങ്ങള്‍ തുടങ്ങിയവ ലോക്കല്‍ പേജുകളില്‍ പ്രസിദ്ധീകരിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."