കൊട്ടപ്പുറത്തെ അനധികൃത ചെങ്കല്‍ ഖനനം തടഞ്ഞു
കൊണ്ടോട്ടി: കൊട്ടപ്പുറം ഹൈസ്‌കൂളിന് സമീപം പാലപ്പറമ്പില്‍ അനധികൃത ചെങ്കല്‍ ഖനനം കൊണ്ടോട്ടി താഹസില്‍ദാര്‍ തടഞ്ഞു. തൊഴിലാളികളായ ഇതര സംസ്ഥാനക്കാര്‍ ഓടി രക്ഷപ്പെട്ടു. ഒരു ലോറി കസ്റ്റഡിയിലെടുത്തു. മേഖലയിലെ നാല് ഏക്കര്‍ സ്ഥലമാണ് ഇടിച്ചുനിരത്തി ഖനനം നടത്തുന്നത്. അനുമതിയില്ലാതെയുള്ള ഖനനത്തിന് തഹസില്‍ദാര്‍ സ്റ്റോപ്പ് മെമ്മോ നല്‍കി.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് തഹസില്‍ദാറും സംഘവുമാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. മേഖലയില്‍ വലിയ കുഴികളാണ് കല്ലെടുത്ത ഭാഗത്ത് കാണുന്നത്. പ്രത്യേക തരം ഇരുമ്പ് അയിര് കലര്‍ന്ന കല്ലാണ് ഖനനം ചെയ്യുന്നത്. ഇത് സംബന്ധിച്ച പരിശോധന ജിയോളജി വകുപ്പിന് കൈമാറും. ഖനനം ചെയ്ത ഭാഗങ്ങള്‍ ക്യുബിക് മീറ്റര്‍ കണക്കാക്കി നഷ്ടപരിഹാരം ഈടാക്കും. വരും ദിവസങ്ങളില്‍ പരിശോധന തുടരും. തഹസില്‍ദാര്‍ പി.രഘുനാഥ്, ഡെപ്യൂട്ടി താഹസില്‍ദാര്‍ അബൂബക്കര്‍, വില്ലേജ് ഓഫിസര്‍ സജീവന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."