രാജ്യത്ത് രോഗബാധിതര്‍ 536
ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 536 ആയി. പഞ്ചാബ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണിത്. രാജ്യത്ത് ആദ്യമായി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ഇന്നലെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തെലങ്കാനയിലും, മഹാരാഷ്ട്രയിലും, കര്‍ണാടകയിലും, ഗുജറാത്തിലുമാണ് ഇന്നലെ കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതുവരെ രാജ്യത്ത് 11 കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
രോഗം വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ ഇന്നലെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. 500 ലേറെ ജില്ലകളാണ് അടഞ്ഞു കിടന്നത്.
വടക്കു കിഴക്കന്‍ സംസ്ഥാനത്ത് 23 വയസുള്ളയാള്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇയാള്‍ ബ്രിട്ടന്‍ സന്ദര്‍ശിച്ചിരുന്നു. മണിപ്പൂര്‍ സ്വദേശിയായ ഇദ്ദേഹത്തിന്റെ ആരോഗ്യം തൃപ്തികരമാണ്. നോയിഡയിലും ഇന്നലെ രണ്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ നോയിഡയില്‍ രോഗബാധിതരുടെ എണ്ണം എട്ടായി.
മഹാരാഷ്ട്രയില്‍ പത്ത് പുതിയ കേസുകള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. 107 പേരാണ് സംസ്ഥാനത്ത് ഇതോടെ കൊറോണ വൈറസ് പോസിറ്റീവായത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ളതും മഹാരാഷ്ട്രയിലാണ്. 95 രോഗികളുള്ള കേരളമാണ് രണ്ടാംസ്ഥാനത്ത്.
കര്‍ണാടകയില്‍ 37 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നാലു പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. തെലങ്കാനയില്‍ രോഗികളുടെ എണ്ണം 36 ആയി. ഇതില്‍ 10 പേര്‍ വിദേശികളാണ്. ഉത്തര്‍പ്രദേശില്‍ 35 കൊവിഡ് കേസുകളാണുള്ളത്. ഇതിലൊരാള്‍ വിദേശിയാണ്. ഗുജറാത്തില്‍ ഇതുവരെ 33 കേസുകളും ഡല്‍ഹിയില്‍ 29 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. രാജസ്ഥാനില്‍ 32 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ രണ്ടു പേര്‍ വിദേശികളാണ്. ഹരിയാനയില്‍ 26 കേസുകളാണ് ഇതുവരെ പോസിറ്റീവായത്. ഇതില്‍ 14 പേര്‍ വിദേശികളാണ്. പഞ്ചാബില്‍ 29 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ലഡാക്കില്‍ 13 ഉം തമിഴ്‌നാട്ടില്‍ 15 ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. തമിഴ്‌നാട്ടിലും രണ്ടു പേര്‍ വിദേശികളാണ്. ബംഗാളില്‍ ഏഴു കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മധ്യപ്രദേശില്‍ ഒന്‍പത് പേര്‍ക്ക് രോഗബാധയുണ്ട്. ഛത്തീസ്ഗഢില്‍ ആറ് പേര്‍ക്കും ആന്ധ്രാപ്രദേശില്‍ ഏഴു പേര്‍ക്കും ജമ്മുകശ്മിരില്‍ ആറു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഉത്തരാഖണ്ഡിലും ഹിമാചലിലും രണ്ടു വീതം പേര്‍ക്കും ബിഹാര്‍, ഒഡിഷ, പുതുച്ചേരി, ചത്തീസ്ഗഡ് എന്നിവിടങ്ങളില്‍ ഒരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് രോഗം സ്ഥിരീകരിക്കപ്പെട്ടതില്‍ 41 പേര്‍ വിദേശികളാണ്. ഇതുവരെ രോഗംഭേദമായ 36 പേര്‍ ആശുപത്രി വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."