ദലിത് കുടുംബത്തിനെതിരായ പീഡനം തുടര്‍പ്രക്ഷോഭത്തിന് ഡി.സി.സി
കണ്ണൂര്‍: തലശേരി കുട്ടിമാക്കൂലിലെ ഐ.എന്‍.ടി.യു.സി നേതാവ് രാജനേയും പെണ്‍മക്കളേയും ജാതീയമായി അധിക്ഷേ പിക്കുകയും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയും ചെയ്യുന്ന സി.പി.എം-പൊലിസ് നടപടിക്കെതിരേ ഡി.സി.സി ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു.
ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധസായാഹ്നം സംഘടിപ്പിക്കും. 25ന് മഹിളാ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പ്രതിഷേധസദസിന് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ നേതൃത്വം നല്‍കും. 27ന് തലശേരിയില്‍ നിന്ന് കുട്ടിമാക്കൂലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാര്‍ച്ച് നടക്കും. ജൂലൈ 1 മുതല്‍ 10 വരെ ജില്ലയിലെ 23 ബ്ലോക്ക് കേന്ദ്രങ്ങളില്‍ ജനസദസുകള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
ദലിത് കുടുംബത്തിന് നീതി നിഷേധിച്ചുള്ള കിരാതവാഴ്ചയാണ് സര്‍ക്കാരിന്റേതെന്ന് യോഗം കുറ്റപ്പെടുത്തി. തദ്ദേശതെരഞ്ഞെടുപ്പില്‍ സി.പി.എം നേതാവ് കാരായി ചന്ദ്രശേഖരനെതിരേ മത്സരിച്ചതിന്റെ പേരിലാണ് രാജന്റെ കുടുംബം നിരന്തരം പീഡിപ്പിക്കപ്പെടുന്നത്. എ.എന്‍ ഷംസീര്‍ എം.എല്‍.എയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യയുമടക്കമുള്ള സി.പി.എം നേതാക്കള്‍ ഇവരെ മ്ലേഛമായ ഭാഷയില്‍ അധിക്ഷേപിച്ച് മാനസികമായി പീഡിപ്പിക്കുകയാണ്. ദലിത് വിഭാഗങ്ങളോടുള്ള സി. പി.എം സമീപനത്തിന്റെ ദൃഷ്ടാന്തമാണ് കുട്ടിമാക്കൂല്‍ സംഭവം. പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കാനുള്ള നിയമപോരാട്ടം ശക്തമാക്കാനും യോഗം തീരുമാനിച്ചു. ഇതിനായി അഭിഭാഷകരടങ്ങുന്ന പ്രത്യേക പാനലിനെ ചുമതലപ്പെടുത്തി. പെണ്‍കുട്ടികളിലൊരാള്‍ ആത്മഹത്യക്കു ശ്രമിച്ച സംഭവത്തില്‍ ഇവരെ അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കെതിരേ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസെടുക്കണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. സി.പി.എം ഭീഷണി നേരിടുന്ന രാജന്റേയും കുടുംബത്തിന്റേയും പൂര്‍ണ സംരക്ഷണം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഏറ്റെടുക്കും. ഡി.സി.സി പ്രസിഡന്റ് ചെയര്‍മാനായി സി.പി.എം അക്രമങ്ങളെ പ്രതിരോധിക്കാനുള്ള കമ്മിറ്റിക്കും രൂപം നല്‍കി. ദേശീയ മനുഷ്യാവകാശ കമ്മിഷനും ദേശീയപട്ടികജാതി കമ്മിഷനും വിഷയത്തില്‍ ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്‍ അധ്യക്ഷനായി. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി രാമകൃഷ്ണന്‍, സതീശന്‍ പാച്ചേനി, വി.എ നാരായണന്‍, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പ്രൊഫ. എ.ഡി മുസ്തഫ, എം നാരായണന്‍കുട്ടി, കെ.സി കടമ്പൂരാന്‍, മാര്‍ട്ടിന്‍ ജോര്‍ജ്, കെ.പി പ്രഭാകരന്‍, ടി.ഒ മോഹനന്‍, കെ പ്രമോദ്, മുഹമ്മദ് ബ്ലാത്തൂര്‍, മുണ്ടേരി ഗംഗാധരന്‍, വി.വി പുരുഷോത്തമന്‍ പ്രസംഗിച്ചു. കെ.സി മുഹമ്മദ് ഫൈസല്‍ സ്വാഗതവും എന്‍. പി ശ്രീധരന്‍ നന്ദിയും പറഞ്ഞു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."