സഊദിയിൽ കർഫ്യു കാലത്ത് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക
ജിദ്ദ:സഊദിയിൽ കർഫ്യൂ ഉത്തരവ് ലംഘനങ്ങളുടെ ചിത്രങ്ങളോ വീഡിയോ ക്ലിപ്പുകളോ നിർമ്മിക്കുകയോ, അല്ലെങ്കിൽ കർഫ്യു ലംഘിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങളോ വീഡിയോകളോ സോഷ്യൽ മീഡിയയിലൂടെ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നതിനെതിരെ സഊദി അറേബ്യയിലെ പബ്ലിക് പ്രോസിക്യൂട്ടർ മുന്നറിയിപ്പ് നൽകി.
സോഷ്യൽ മീഡിയയിൽ കർഫ്യു ലംഘിക്കുന്നവരുടെ ചിത്രങ്ങളോ വീഡിയോകളോ ഷെയർ ചെയ്താൽ വൻ പിഴയും തടവുമാണ് ലഭിക്കുക.
തമാശക്ക് വേണ്ടി കർഫ്യു സമയത്തെ വീഡിയോകൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയോ ട്രോൾ വീഡിയോകൾ ഷെയർ ചെയ്യുകയോ ചെയ്യുന്നവർക്കും പണികിട്ടും.
പബ്ലിക് പ്രോസിക്യൂഷന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.
കുറ്റവാളിക്ക് ഇൻഫർമേഷൻ ക്രൈം പ്രിവൻഷൻ നിയമത്തിലെ ആർട്ടിക്കിൾ ആറ് അനുസരിച്ച് 5 വർഷം തടവും 3 ദശലക്ഷം റിയാൽ പിഴയും ലഭിക്കുമെന്നും പോസ്റ്റ് തുടരുന്നു.
ഇത്തരം നിയമലംഘകരെ കുറിച്ച് ഇൻഫോം ചെയ്യുന്നവരെ ചോദ്യം ചെയ്യാതെ തന്നെ നിയമലംഘകർക്ക് ശിക്ഷ ബാധകമാകുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."