ഇടുക്കിയില്‍ ക്രാഫ്റ്റ് വില്ലേജ് പരിഗണനയില്‍: മന്ത്രി എ.കെ ബാലന്‍
തൊടുപുഴ: കരകൗശല ഉല്‍പന്നങ്ങളുടെ വിപണനവും പ്രദര്‍ശനവും നടപ്പിലാക്കുന്നതിന് ക്രാഫ്റ്റ് വില്ലേജ് ഇടുക്കിയില്‍ ആരംഭിക്കുന്നത് പരിഗണനയിലുണ്ടെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ഇതിനാവശ്യമായ സ്ഥല സൗകര്യങ്ങള്‍ പിന്നോക്ക വിഭാഗ വികസന വകുപ്പ് മുഖേന ലഭ്യമാക്കും. റോഷി അഗസ്റ്റിന്‍ എം.എല്‍.എ യുടെ നിയമസഭാ ഉപ ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ടൂറിസം രംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇടുക്കിയിലേക്ക് വിദേശികളും സ്വദേശികളുമായ ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് എത്തിച്ചേരുന്നത്.
കേരളത്തിന്റെ തനിമ നിലനിര്‍ത്തുന്ന കൊത്തുപണികളും കരകൗശല വസ്തുക്കളും ടൂറിസ്റ്റുകള്‍ക്ക് ഏറെ ആകര്‍ഷകമാണ്.
സര്‍ക്കാര്‍ തന്നെ വിപണനവും പ്രദര്‍ശനസൗകര്യവും ഉറപ്പാക്കുന്നതിനായി ക്രാഫ്റ്റ് വില്ലേജുകള്‍ ആരംഭിക്കുന്നതിലൂടെ ടൂറിസം സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനാകുന്നതിലൂടെ കരകൗശല മേഖലയുടെ ഉന്നമനം സാദ്ധ്യമാക്കാനാകുമെന്നും എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."