വടക്കേക്കാട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കുടിവെള്ള പദ്ധതി
വടക്കേക്കാട്: വടക്കേക്കാട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പഞ്ചായത്ത് മുസ്ലീം ലീഗ് ഗ്ലോബല്‍ കൂട്ടായ്മയായ 'റഹ്മ'ആരംഭിച്ച കുടിവെള്ള പദ്ധതി മുസ്ലീം ലീഗ് ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ആര്.വി. അബ്ദുറഹീം ഉദ്ഘാടനം ചെയ്തു.
പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച വാട്ടര്‍ കൂളറിന്റെ സ്വിച്ച് ഓണ്‍ ഓണ്‍ കര്‍മ്മം പഞ്ചായത്ത് പ്രസിഡന്റ് മറിയു മുസ്തഫ നിര്‍വഹിച്ചു. പഞ്ചായത്ത് മുസ്ലീം ലീഗ് ആക്ടിംഗ് പ്രസിഡന്റ് സി.എ ജാഫര്‍ സാദിഖ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എം നമ്പീല്, അംഗം ആമിനു കരീം, 'റഹ്മ' വൈസ് ചെയര്മാന് ഇ.എ. കമാല്‍, മുസ്ലീം ലീഗ് ജനറല്‍
സെക്രട്ടറി ഷരീഫ്, ട്രഷറര്‍ പി.കെ കാസിം, നേതാക്കളായ കുഞ്ഞുമുഹമ്മദ്, നൗഷാദ് കല്ലൂര്‍, റാഫി വൈലത്തൂര്‍, കെ.എം.സി.സി നേതാവ് അഫ്സല് മാളിയേക്കല്‍, മജീദ് കല്ലിങ്കല്‍, യൂത്ത് ലീഗ് നേതാക്കളായ ബാദുഷ, ഫഹദ്, ബാസിത് എന്നിവര്‍ സംസാരിച്ചു. കരീം സ്വാഗതവും അലി നന്ദിയും പറഞ്ഞു.
ഫോട്ടോ: വടക്കേക്കാട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പഞ്ചായത്ത് മുസ്ലീം ലീഗ് ഗ്ലോബല്‍ കൂട്ടായ്മയായ 'റഹ്മ'ആരംഭിച്ച കുടിവെള്ള പദ്ധതി മുസ്ലീം ലീഗ് ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ആര്.വി അബ്ദുറഹീം ഉദ്ഘാടനം ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."