സംസ്ഥാന പോളി കലോത്സവം: തൃശൂര്‍ മഹാരാജാസ് മുന്നില്‍
തൊടുപുഴ: സംസ്ഥാന പോളി കലോത്സവം- സമന്വയ 2017 മൂന്നു ദിനം പിന്നിട്ടപ്പോള്‍ തൃശൂര്‍ മഹാരാജാസ് ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് 76 പൊയിന്റുമായി ഒന്നാംസ്ഥാനത്ത്. 69 പോയിന്റു നേടിയ കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവണ്‍മെന്റ് പോളിടെക്‌നിക്ക് രണ്ടാം സ്ഥാനത്തും 64 പൊയിന്റോടെ മീനങ്ങാടി ഗവണ്‍മെന്റ് പോളിടെക്‌നിക്ക് മൂന്നാം സ്ഥാനത്തുമാണ്.
മൂന്നാം ദിനവും വൈകിട്ട് കലോത്സവവേദി മഴ കൈയടക്കി. ഗ്രൗണ്ടില്‍ തയാറാക്കിയ രണ്ടാം വേദിയില്‍ ഒപ്പന മത്സരം പുരോഗമിക്കുമ്പോഴാണ് മഴ പെയ്തത്. ശക്തമായ ഇടിമിന്നലും കാറ്റും മഴയ്‌ക്കൊപ്പം എത്തിയതോടെ സംഘാടകര്‍ മത്സരം നിര്‍ത്തിവെച്ചു. മഴ അല്‍പം ശമിച്ചെങ്കിലും പന്തലിനുള്ളില്‍ വെള്ളം കെട്ടി നിന്നതിനാല്‍ മത്സരവേദി കോളജ് കെട്ടിടത്തിലെ ഓഡിറ്റോറിയത്തിലെ മൂന്നാം വേദിയിലേക്ക് മാറ്റി. ഈ വേദിയില്‍ ഇതിനകം പെണ്‍കുട്ടികളുടെ നാടോടിനൃത്ത മത്സരം സമാപിച്ചിരുന്നു. ഒപ്പന മത്സരത്തിന് വേഷമിട്ട മത്സരാര്‍ഥികള്‍ മഴനനഞ്ഞും കുട ചൂടിയും ഈ വേദിയിലേക്കോടി. ഇനി രണ്ടു ദിവസങ്ങളാണ് കലോത്സവത്തിന് അവശേഷിക്കുന്നത്. നഗരത്തില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ ഉള്‍പ്രദേശത്ത് വാഹനസൗകര്യം പോലുമില്ലാത്ത സ്ഥലത്താണ് കലോത്സവവേദികള്‍. മത്സരത്തില്‍ പങ്കെടുക്കുന്നവരും അവരെ അനുഗമിക്കുന്നവരും മാത്രമാണ് കാണികളായുള്ളത്.
പോളി കലോത്സവം, വേദിയില്‍ ഇന്ന്
വേദി ഒന്ന്: രാവിലെ ഒമ്പതിന് മാര്‍ഗ്ഗംകളി, പകല്‍ രണ്ടിന് പൂരക്കളി, വൈകിട്ട് ആറിന് സംഘനൃത്തം.
വേദി രണ്ട്: രാവിലെ ഒമ്പതിന് തിരുവാതിര.
വേദി മൂന്ന്: രാവിലെ ഒമ്പതിന് മോണോ ആക്ട്(ആണ്‍), 12.30ന് മോണോ ആക്ട്(പെണ്‍), പകല്‍ 3.30ന് മിമിക്രി(ആണ്‍), വൈകിട്ട് ഏഴിന് മിമിക്രി (പെണ്‍).
വേദി നാല്: രാവിലെ ഒമ്പതിന് നാടന്‍പാട്ട്.
വേദി അഞ്ച്: രാവിലെ ഒമ്പതിന് ലളിതഗാനം(ആണ്‍), വൈകിട്ട് നാലിന് ലളിതഗാനം(പെണ്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."