HOME
DETAILS
MAL
സഊദി കൂടുതൽ നിയന്ത്രണത്തിലേക്ക്, പ്രവിശ്യകൾക്കിടയിൽ പോക്ക് വരവുകൾക്ക് നിയന്ത്രണം
backup
March 25 2020 | 10:03 AM
റിയാദ്: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിച്ചതോടെ സഊദി അറേബ്യ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി. ഇതിന്റെ ഭാഗമായി കടുത്ത നിർദേശങ്ങൾക്ക് സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് അംഗീകാരം നൽകി. പ്രവിശ്യകൾ തമ്മിലുള്ള പരസ്പരം ബന്ധപ്പെടാൻ കഴിയാതെ അതിർത്തികൾ അടച്ചിടുന്നതടക്കമുള്ള നിയന്ത്രണങ്ങളാണ് പ്രാബല്യത്തിൽ വരുന്നത്. വൈറസ് വ്യാപനം എങ്ങനെയെങ്കിലും തടയുകയെന്ന ലക്ഷ്യത്തോടെയാണ് കടുത്ത നിയന്ത്രണങ്ങൾ
പുതുതായി കൊണ്ട് പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ഇവയാണ്
1: രാജ്യത്തിന്റെ പ്രവിശ്യകളിലെ താമസക്കാർക്ക് മറ്റൊരു പ്രദേശത്തേക്ക് പോകുന്നതും വരുന്നതും നിരോധിച്ചു. രാജ്യത്തെ പതിമൂന്ന് പ്രവിശ്യകൾക്കിടയിലും ഇത് ബാധകമാണ്
2: റിയാദ്, മക്ക, മദീന എന്നീ നഗരങ്ങളിൽ നിന്ന് പുറത്ത് പോകുന്നതും അവിടേക്ക് പുറത്ത് നിന്നും പ്രവേശിക്കുന്നതും നിരോധിച്ചു.
3: 26 മാർച്ച് 2020 വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണി മുതൽ നിലവിലുള്ള കർഫ്യൂ കാലയളവ് അവസാനിക്കുന്നതുവരെയാണ് നിയന്ത്രണങ്ങൾ.
4: ബന്ധപ്പെട്ട അതോറിറ്റികൾ നിശ്ചയിച്ചിട്ടുള്ള എല്ലാ നടപടിക്രമങ്ങൾക്കും നിയന്ത്രണങ്ങൾക്കും അനുസൃതമാണെന്നും ഉറപ്പാക്കിയ ശേഷം മാത്രം നേരത്തെ കർഫ്യൂവിൽ ഇളവ് നൽകിയ വിഭാഗങ്ങൾക്ക് ഈ സമയം പുറത്തിറങ്ങാം.
5: റിയാദ്, മക്ക, മദീന എന്നീ നഗരങ്ങളിൽ കർഫ്യു സമയം ദീർഘിപ്പിച്ചു. ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് തന്നെ കർഫ്യൂ തുടങ്ങും. മറ്റു പ്രവിശ്യകളിൽ കർഫ്യൂ സമയം വർദ്ധിപ്പിക്കാൻ അതത് പ്രവിശ്യകളിലെ അതോറിറ്റികൾ ആരോഗ്യ മന്ത്രാലയവുമായി ആലോചിച്ചു തീരുമാനമെടുക്കും.
കൂടാതെ, വിശുദ്ധ ഹറമിന്റെ ടെറസ്സും അണ്ടർ ഗ്രൗണ്ടും അടച്ചിട്ടുണ്ട്. ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് ആണ് ടെറസ്സും അണ്ടർഗ്രൗണ്ടും അടക്കുന്നതിന് നിർദേശിച്ചത്. വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും 100 ശതമാനവും ശുദ്ധമായ വായു ഉറപ്പുവരുത്തുന്നതിന് എയർകണ്ടീഷനിംഗ്, വെന്റിലേഷൻ സംവിധാനങ്ങൾ അണുവിമുക്തമാക്കുന്നതിനുള്ള ജോലികൾ കൂടുതൽ ഊർജിതമാക്കാനും ഉത്തരവുണ്ട്. ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് നിർദേശം നൽകിയിട്ടുണ്ട്. എയർ കണ്ടീഷനർ യൂനിറ്റുകൾ പതിവായി അണുവിമുക്തമാക്കുന്നതിനും ഫിൽറ്ററുകൾ മാറ്റാനും നിർദേശമുണ്ട്. ചുരുങ്ങിയത് ഒമ്പതു തവണ വീതം വായു ഫിൽറ്റർ ചെയ്യുന്നതോടൊപ്പം അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ച് വായു അണുവിമുക്തമാക്കുകയും ചെയ്യുന്നുണ്ട്. ഇതിനു ശേഷമാണ് ഇരു ഹറമുകളിലേക്കും ശീതീകരിച്ച വായു പമ്പ് ചെയ്യുന്നത്. മൂന്നു ഘട്ടങ്ങളിലൂടെ കടത്തിവിട്ട് 100 ശതമാനവും ശുദ്ധമായ വായു ഹറമിനകത്തും മസ്ജിദുന്നബവിക്കകത്തും ഉറപ്പുവരുത്തുന്നുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."