സംയോജിത നീര്‍ത്തട പരിപാലന പദ്ധതി; കോഴിക്കോട്ടുകുളത്തിന് പുതുമോടി
ചെറുതുരുത്തി : വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിന്റെ സംയോജിത നീര്‍ത്തട പരിപാലന പരിപാടിയില്‍ ഉള്‍പ്പെടുത്തി വരവൂര്‍ കോഴിക്കോട്ടുകുളം നവീകരിക്കും. ഉദ്ഘാടനം ഉത്സവാന്തരീക്ഷത്തില്‍ നടന്നു.
മണ്ണ്, ജലം, ജൈവ സമ്പത്ത് സംരക്ഷിയ്ക്കുക എന്ന ലക്ഷ്യത്തോടെയാണു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കുന്നത്. ബ്ലോക്ക് പഞ്ചായത്തില്‍ 5,640 ഹെക്ടര്‍ സ്ഥലത്തു അഞ്ചു പഞ്ചായത്തുകളിലായി 10 നീര്ത്തടങ്ങളിലാണു പദ്ധതി നടപ്പിലാക്കുന്നത്. 6,78,0,0800 രൂപയാണു ചിലവഴിയ്ക്കുക.
സൈഡ് കെട്ടല്‍, ചെളിനീക്കം ചെയ്യല്‍, ആഴം കൂട്ടല്‍ എന്നീ പ്രവര്‍ത്തികളാണ് ഏറ്റെടുത്തത്. 14,90,146 രൂപയുടെ പ്രവര്‍ത്തനങ്ങളാണു നടത്തിയത്. യു.ആര് പ്രദീപ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വരവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബാബു അധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാല്‍ മുഖ്യ പ്രഭാഷണം നടത്തി.വൈസ് പ്രസിഡന്റ് പി.പി സുനിത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. വിജയലക്ഷ്മി, കെ.എ ഹനീഫ, എം.എ മോഹനന്, പ്രീതി ഷാജു, സി. ഗോപകുമാര്‍ , പി. രുഗ്മണി , ഹസീന സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."