നടിയെ ആക്രമിച്ച കേസ്: വിചാരണ എറണാകുളത്തിനു പുറത്തേക്ക് മാറ്റരുതെന്ന് പള്‍സര്‍ സുനി
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ എറണാകുളത്തിനു പുറത്തേക്ക് മാറ്റരുതെന്ന് കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി. കേസിന്റെ വിചാരണ പ്രത്യേക കോടതിയില്‍ നടത്തണമെന്നും വനിതാ ജഡ്ജി വേണമെന്നുമുള്ള നടിയുടെ ആവശ്യം ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് അപേക്ഷയുമായി സുനി എത്തിയിരിക്കുന്നത്.
നിലവില്‍ എറണാകുളം സെഷന്‍സ് കോടതിയില്‍ സുഗമമായാണ് കേസിന്റെ വാദം നടക്കുന്നത്. അത് വേറെ കോടതിയിലേക്ക് മാറ്റേണ്ടതില്ല. മറ്റ് ജില്ലകളിലേക്ക് കേസ് മാറ്റുന്നത് വിചാരണ നീളാന്‍ കാരണമാകും. കേസിലെ പ്രതികളും പ്രധാന സാക്ഷികളും എറണാകുളം ജില്ലയില്‍ നിന്നുള്ളവരാണ്. അതിനാല്‍ കേസ് എറണാകുളത്ത് തന്നെ വിചാരണ നടത്തണമെന്നും സുനില്‍കുമാര്‍ ഹരജിയില്‍ ആവശ്യപ്പെടുന്നു.
പ്രത്യേക കോടതി വേണമെന്ന നടിയുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. വനിതാ ജഡ്ജിയുയെ കാര്യത്തിലും ഏകദേശം അനുകൂലമായ നിലപാട് കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."