അര്‍ണോസ് പാതിരി പഠനകേന്ദ്രം നാടിനു സമര്‍പ്പിച്ചു
എരുമപ്പെട്ടി: അര്‍ണോസ് പാതിരി പഠനകേന്ദ്രം മന്ത്രി എ.സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. മലയാളികളേക്കാള്‍ അധികം മലയാളത്തെ സ്‌നേഹിക്കുകയും പഠനം നടത്തുകയും പ്രചരിപ്പിക്കുകയും ചെയ്ത അര്‍ണോസ് പാതിരിയുടെ ഭാഷയിലുള്ള സംഭാവനകള്‍ വലുതാണ്.
മത സൗഹാര്‍ദത്തിന്റെ വഴി വേലൂര്‍ക്കാര്‍ക്കു തന്റെ ജീവീത രീതികൊണ്ടു അദ്ദേഹം കാണിച്ചു കൊടുത്തിരുന്നുവെന്നും വേലൂരില്‍ അക്കാദമിയുടെ പഠന കേന്ദ്രം ആരംഭിക്കുന്നതു പാതിരിയോടുള്ള നീതി നിര്‍വ്വഹണത്തിന്റെ ഭാഗമാണെന്നും ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് മന്ത്രി പറഞ്ഞു. തുടര്‍ന്നു നടന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍ കേരള ജസ്വിറ്റ് പ്രൊവിന്‍സ് പ്രെവിന്‍ഷ്യല്‍ ഫാദര്‍ ഡോക്ടര്‍ എം.കെ ജോര്‍ജ്ജ് എസ്.ജെ അധ്യക്ഷനായി .
റഫറന്‍സ് ലൈബ്രറിയുടെ ഉദ്ഘാടനം മുന്‍ ആസൂത്രണ ബോര്‍ഡ് അംഗം സി.പി ജോണ്‍ നിര്‍വ്വഹിച്ചു. മലയാളം യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ മലയാള ഭാഷാ നിര്‍മ്മിതിയില്‍ അര്‍ണോസ് പാതിരിയുടെ സ്ഥാനം എന്ന വിഷയത്തിലും കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ധര്‍മ്മരാജ് അടാട്ട് അര്‍ണോസ് പാതിരിയും സംസ്‌കൃത ഭാഷയും എന്ന വിഷയത്തിലും ജോണ്‍ കള്ളിയത്ത് മാസ്റ്റര്‍ അര്‍ണോസ് പൈത്യക വഴികളിലൂടെ എന്ന വിഷയത്തിലും പ്രഭാഷണങ്ങള്‍ നടത്തി.
ഫാ.ഡോ.സണ്ണി ജോസ് എസ്.ജെ ഗ്രാമാറ്റിക്ക ഗ്രന്ഥോണിക്കയുടെ സമര്‍പ്പണം നടത്തി. തൃശൂര്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോര്‍ജ്ജ് കോമ്പാറ , വേദധ്വനി മാസിക പത്രാധിപര്‍ വടക്കുമ്പാട്ട് നാരായണന്‍ , വേലൂര്‍ ഫൊറോന വികാരി ഫാ.ജോണ്‍സണ്‍ അയിനിക്കല്‍, വേലൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സ്വപ്ന രാമചന്ദ്രന്‍ , ബ്ലോക്ക് പഞ്ചായത്ത് അംഗം കുരിയാക്കോസ് ജോണ്‍, ജനറല്‍ കണ്‍വീനര്‍ സി.എഫ് ജോണ്‍ ജോഫി തുടങ്ങിയവര്‍ സംസാരിച്ചു. അക്കാദമി ഡയറക്ടര്‍ ഫാദര്‍ ഡോക്ടര്‍ ജോര്‍ജ്ജ് തേനാടിക്കുളം ആമുഖപ്രഭാഷണം നടത്തി. പുത്തന്‍ പാന ആലാപനം , പ്രൊഫസര്‍ കലാമണ്ഡലം ഈശ്വരനുണ്ണിയുടെ ചാക്യാര്‍കൂത്ത് , ഫാദര്‍. ഡോക്ടര്‍ പോള്‍ പൂവത്തിങ്കല്‍ സി.എം.ഐ യുടെ സംഗീതക്കച്ചേരി, കുടുംബ സഹായ നിധി ഫണ്ട് വിതരണം നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."