അലാമിപ്പള്ളിയില്‍ ഷീ ലോഡ്ജ് ഒരുങ്ങി
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ലി പള്ളിയില്‍ ഷീ ലോഡ്ജ് ഒരുങ്ങി. ജോലി ആവശ്യാര്‍ഥവും മറ്റുമായി രാത്രി കാലങ്ങളില്‍ യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകള്‍ക്ക് വിശ്രമിക്കാന്‍ ഒരിടമെന്ന നിലയിലാണ് കാഞ്ഞങ്ങാട് നഗരസഭ അലാമിപ്പള്ളിയിലെ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഷീ ലോഡ്ജ് ഒരുക്കിയത്. സംസ്ഥാനത്ത് തന്നെ ഷീലോഡ്ജിനായി സ്വന്തം കെട്ടിടമൊരുക്കിയ ആദ്യത്തെ നഗരസഭ എന്ന പ്രത്യേകതയും ഇതോടെ കാഞ്ഞങ്ങാട്ടിനു സ്വന്തമായി. സംസ്ഥാന സര്‍ക്കാര്‍ ണ്ട2017-2018 ബജറ്റിലാണ് ഷീ ലോഡ്ജ് പദ്ധതി ആവിഷ്‌കരിച്ചത്. ഇതിന്റെ ഭാഗമായി 14 ജില്ലകളിലും ഷീ ലോഡ്ജ് നിര്‍മിക്കാന്‍ അനുമതിയും നല്‍കി. കാഞ്ഞങ്ങാട് നഗരസഭ 2017-2018 ജനകീയാസൂത്രണ പദ്ധതിയില്‍ 45 ലക്ഷം രൂപ വകയിരുത്തിയാണ് നഗരഹൃദയഭാഗങ്ങളിലൊന്നായ അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡിനകത്ത് ഷീ ലോഡ്ജ് ഒരുക്കിയിരിക്കുന്നത്. രണ്ടുനില കെട്ടിടത്തില്‍ മുകളിലായാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. ശുചിമുറികളടക്കം അഞ്ചു മുറികളാണ് പണിതിട്ടുള്ളത്. ഇതിനു പുറമെ ഭക്ഷണ സൗകര്യവും ഒരുക്കും. കുടുംബശ്രീക്കാണ് ഷീ ലോഡ്ജിന്റെ നടത്തിപ്പു ചുമതല.
കൂടാതെ കെട്ടിടത്തിനു താഴത്തെ നിലയില്‍ സ്ത്രീകള്‍ക്ക് സംരംഭം തുടങ്ങുന്നതിനുള്ള മുറികളുമുണ്ട്. സൂപ്പര്‍ മാര്‍ക്കറ്റ് അടക്കമുള്ള സൗകര്യങ്ങളും ഇതിന് അനുബന്ധമായി ഒരുക്കുമെന്ന് നഗരസഭാ അധികൃതര്‍ പറയുന്നു.
കെട്ടിടത്തിനുമുകളില്‍ ഒരു നിലകൂടി നിര്‍മിച്ച് പദ്ധതി വിപുലീകരിക്കാനുള്ള ഒരുക്കവുമുണ്ട്. സര്‍ക്കാരിന്റെ പ്രഖ്യാപനം വന്ന ഉടന്‍ തന്നെ പദ്ധതി പ്രാവര്‍ത്തികമാക്കാനുള്ള ശ്രമങ്ങള്‍ നഗരസഭ ഒരുങ്ങുകയും ഏഴുമാസത്തിനകം കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കുകയും ചെയ്തു. നിലവില്‍ ഒരേ സമയം 15 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യം ലഭിക്കും. കൂടാതെ രാജ്യത്തിന്റെ എവിടെയുള്ളവര്‍ക്കും മുറി ബുക്ക് ചെയ്യുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനവും ലഭ്യമാക്കും. കുടംുബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌കും കാഞ്ഞങ്ങാട് ഐങ്ങോത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."