ചിരിമഴ പൊഴിയിച്ചു കൂടല്‍മാണിക്യത്തില്‍ ഓട്ടന്‍തുള്ളല്‍ ആരംഭിച്ചു
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ രണ്ടാം നാളില്‍ ശീവേലിക്കു ശേഷം ചിരിമഴ പൊഴിയിച്ചു കിഴക്കേനടപുരയില്‍ ഓട്ടന്‍ തുളളല്‍ കലാപ്രകടനം ആരംഭിച്ചു.
ഉത്സവത്തോടനുബന്ധിച്ചു സാധാരണ ക്ഷേത്രകലകളായ കേളി, നങ്ങ്യാര്‍കൂത്ത്, കുറത്തിയാട്ടം, പാഠകം എന്നിവ കൊടിപ്പുറത്ത് വിളക്കുനാള്‍ സന്ധ്യക്കാണു ആരംഭിക്കുന്നതെങ്കിവും ഓട്ടന്‍തുളളല്‍ മാത്രം രണ്ടാം ഉത്സവനാളിലാണു ആരംഭിക്കുക.
ഉത്സവനാളില്‍ കിഴക്കേനടപുരയില്‍ ആദ്യകാലങ്ങളില്‍ ഓട്ടന്‍ തുളളല്‍ മൂന്നാം ദിവസമാണു നടന്നിരുന്നത്. പിന്നീടു തുടര്‍ന്നുളള ദിവസങ്ങളില്‍ ശീതങ്കന്‍ തുളളല്‍, പറയന്‍ തുളളലുകളാണു നടക്കും. ഇപ്പോള്‍ ഓട്ടന്‍ തുളളല്‍ മാത്രമാണു നടക്കുന്നത്.
കല്യാണസൗഗന്ധികം, കിരാതം, രാമാനുചരിതം, ഗണപതി പ്രാതല്‍ തുടങ്ങിയ കഥകളാണു ഇവിടെ ഓട്ടന്‍ തുളളലില്‍ അവതരിപ്പിക്കുന്നത്. എഴുപതു വര്‍ഷങ്ങള്‍ക്കു മുന്‍പു പ്രശസ്ത ഓട്ടന്‍തുളളല്‍ കലാകാരന്‍ മലമ്പാര്‍ രാമന്‍ നായരുടെ കലാപ്രകടനം കണ്ടു വിസ്മയിച്ചവര്‍ ഇപ്പോഴും ഗൃഹാതുരത്വത്തോടെ അതേ കുറിച്ചു ഓര്‍മിക്കാറുണ്ട്. ഗുരുവായൂര്‍ ശേഖരന്‍, കെ.പി നന്തിപുലം, നന്തിപുലം നീലകണ്ഠന്‍ തുടങ്ങിയ പ്രശസ്തരാണു മുന്‍ കാലങ്ങളില്‍ ഓട്ടന്‍തുളളല്‍ അവതരിപ്പിച്ചിരുന്നത്.
വെങ്കിടങ്ങ് ശീമുരുക കലാക്ഷേത്രത്തിന്റെ നേതൃത്വത്തിലാണു ഈ വര്‍ഷം ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കുന്നത്. രാജീവ് വെങ്കിടങ്ങ്, രഞ്ജിനി, വിഷ്ണു ആറ്റത്തറ, വിനീഷ, അഞ്ജലി എന്നിവരാണു അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."