HOME
DETAILS

ട്രംപിന്റെ പരിഷ്‌കരിച്ച യാത്രാ വിലക്കും നിയമക്കുരുക്കിലേക്ക്

  
backup
March 09 2017 | 20:03 PM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%82%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b7%e0%b5%8d%e2%80%8c%e0%b4%95%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്തിറക്കിയ പരിഷ്‌കരിച്ച യാത്രാവിലക്കും നിയമക്കുരുക്കിലേക്ക്. ഹവായ് സംസ്ഥാന ഭരണകൂടമാണ് പുതിയ എക്‌സിക്യൂട്ടിവ് ഉത്തരവിനെതിരേ ഫെഡറല്‍ കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.
തിങ്കളാഴ്ച ട്രംപ് ഒപ്പുവച്ച ഉത്തരവിനെതിരേ ഹവായ് അറ്റോര്‍ണി ജനറല്‍ 40 പേജുള്ള ഹരജിയാണ് സമര്‍പ്പിച്ചത്. ഹരജി കഴിഞ്ഞ ദിവസം ഫെഡറല്‍ ജഡ്ജി സ്വീകരിച്ചു. പഴയ മുസ്‌ലിം വിലക്കിന്റെ ആവര്‍ത്തനമാണ് പുതിയ ഉത്തരവെന്നും ഇത് തടയണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
ദേശീയതയുടെയും മറ്റും അടിസ്ഥാനത്തില്‍ വിവേചനം നടത്തുക വഴി ട്രംപിന്റെ എക്‌സിക്യൂട്ടിവ് ഉത്തരവിലെ രണ്ട്, ആറ് വകുപ്പുകള്‍ അമേരിക്കന്‍ ഇമിഗ്രേഷന്‍, നാഷനാലിറ്റി ആക്ടുകളുടെ നഗ്നമായ ലംഘനമാണെന്ന് ഹവായ് അറ്റോര്‍ണി ജനറല്‍ ഡഗ്ലസ് ചിന്‍ പറഞ്ഞു. പ്രസിഡന്റ് അമിതമായി അധികാരം പ്രയോഗിക്കുന്നതായും ഡഗ്ലസ് ആരോപിച്ചു. 20 ശതമാനം വിദേശികളായ സ്ഥിരതാമസക്കാരും ഒരു ലക്ഷം അമേരിക്കക്കാരല്ലാത്തവരുമുള്ള ഹവായിയുടെ വിനോദസഞ്ചാരമേഖലയെ നിയമം പ്രതികൂലമായി ബാധിക്കുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഈമാസം 16നു പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പ് ഹരജിയില്‍ വാദംകേള്‍ക്കുമെന്ന് ഫെഡറല്‍ കോടതി ജഡ്ജി ഡെറിക് വാട്ട്‌സണ്‍ അറിയിച്ചു.
കഴിഞ്ഞ ജനുവരി 27ന് പ്രഖ്യാപിച്ച എക്‌സിക്യൂട്ടിവ് ഉത്തരവ് ഫെഡറല്‍ കോടതി സ്റ്റേ ചെയ്തതു മറികടക്കാനാണ് പുതുക്കിയ ഉത്തരവ് കഴിഞ്ഞ തിങ്കളാഴ്ച പുറത്തിറക്കിയത്. നേരത്തെ ഇറാന്‍, സുദാന്‍, യെമന്‍, ഇറാഖ്, സിറിയ, ലിബിയ, സോമാലിയ എന്നിങ്ങനെ ഏഴു മുസ്‌ലിം രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക് മൂന്നു മാസത്തേക്ക് അമേരിക്കയിലേക്ക് വിലക്കേര്‍പ്പെടുത്തിയതില്‍നിന്ന് ഇറാഖിനെ നീക്കിയായിരുന്നു പുതിയ ഉത്തരവ്. ഇതിനുപുറമെ സിറിയന്‍ അഭയാര്‍ഥികള്‍ക്കുണ്ടായിരുന്ന അനിശ്ചിതകാല വിലക്ക് നാലു മാസത്തേക്കു ചുരുക്കുകയും ചെയ്തിരുന്നു.
പഴയ ഉത്തരവിനെതിരേ ഐക്യരാഷ്ട്ര സഭയടക്കം രംഗത്തെത്തുകയും വൈറ്റ്ഹൗസിലെ ഉന്നതവൃത്തങ്ങള്‍ തന്നെ അഭിപ്രായ ഭിന്നത പ്രകടിപ്പിക്കുകയും ചെയ്തതോടെയാണ് പരിഷ്‌കരിക്കാന്‍ ട്രംപ് തീരുമാനിച്ചത്.
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സന്‍, ആഭ്യന്തര സുരക്ഷാ മന്ത്രാലയം സെക്രട്ടറി ജോണ്‍ കെല്ലി, അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച്.ആര്‍ മക്ക്മാസ്റ്റര്‍ എന്നിവരെല്ലാം ഉത്തരവ് അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കു ഭീഷണിയാകുമെന്ന് അറിയിക്കുകയായിരുന്നു. ഐ.എസിനെതിരേ നടത്തുന്ന പോരാട്ടം പരിഗണിച്ച് ഇറാഖിനെ പട്ടികയില്‍നിന്ന് നീക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇന്‍ഫോസിസ് പ്രൈസ് 2024' പുരസ്‌കാരം മലയാളി ഗവേഷകന്‍ ഡോ.മഹ്മൂദ് കൂരിയയ്ക്ക്

International
  •  a month ago
No Image

ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം

Kerala
  •  a month ago
No Image

നവീന്‍ ബാബുവിന്റെ ഭാര്യയുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി 

Kerala
  •  a month ago
No Image

വ്യാജ പ്രചരണത്തിൽ വഞ്ചിതരാകരുത്; ഇന്ന് നടക്കുന്ന ആദർശ സമ്മേളനം വിജയിപ്പിക്കുക:  ജിഫ്രി  മുത്തുക്കോയ തങ്ങൾ 

organization
  •  a month ago
No Image

ഇസ്‌റാഈല്‍ സൈനികര്‍ക്ക് നേരെ വീണ്ടും ഹിസ്ബുല്ലയുടെ അറ്റാക്ക്;  ആറ് സൈനികര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

'സരിന്‍ പാലക്കാടിന്റെ മഹാഭാഗ്യം; ജനസേവനത്തിനായി ജോലി രാജിവച്ച ഉത്തമനായ ചെറുപ്പക്കാരന്‍'; പുകഴ്ത്തി ഇ.പി

Kerala
  •  a month ago
No Image

ആറാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളിലെ കിണറ്റില്‍ വീണു; ആശുപത്രിയില്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മറക്കല്ലേ ഈ വര്‍ഷത്തെ അവസാന സൂപ്പര്‍ മൂണ്‍ നവംബര്‍ 16ന് 

Science
  •  a month ago
No Image

കഴിഞ്ഞ മാസം ഗസ്സയില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് 20 സന്നദ്ധ പ്രവര്‍ത്തകരെ 

International
  •  a month ago
No Image

കെ.കെ രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; പി.പി ദിവ്യ വോട്ടു ചെയ്യാനെത്തിയില്ല

Kerala
  •  a month ago